ശക്തമായ മഴയ്ക്ക് സാധ്യത: മലപ്പുറംജില്ലയില്‍ എട്ട് ദുരിദാശ്യാസ ക്യാമ്പുകള്‍ തുറന്നു



ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍  ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 

പൊന്നാനി, നിലമ്പൂര്‍, ഏറനാട്, താലൂക്കുകളിലായി എട്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ ആറും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുമാണ് നിലവിലുള്ളത്. പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ് എന്നിവിടങ്ങളില്‍ 20 മുതല്‍ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടെ രണ്ട് കുടുംബങ്ങളാണ് ഉള്ളത്.


104 കുടുംബങ്ങളില്‍ നിന്നായി 408 പേര്‍   ക്യാമ്പുകളിലുണ്ട്.  നിലമ്പൂരില്‍ നിര്‍മല എച്ച്എസ്എസ് എരുമമുണ്ട, ജി.എല്‍.പി സ്‌കൂള്‍, പൂളപ്പാടം, എ.എല്‍.പി സ്‌കൂള്‍ ഭൂദാനം, ജി.എല്‍.പി സ്‌കൂള്‍ പുളിയില്‍ കരുളായി, ജി.എച്ച.്എസ് എടക്കര, നെടുങ്കയം ഗവ. ട്രൈബല്‍ എല്‍.പി.എ സ്‌കൂള്‍ എന്നിവിടങ്ങളിലായി നൂറ് കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏറനാടില്‍ സാംസ്‌കാരികനിലയം വെണ്ടേക്കുംപൊയില്‍ നിര്‍മല എച്ച.്എസ.്എസ് എന്നിവിടങ്ങളിലായി രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 

കൊണ്ടോട്ടി താലൂക്കില്‍ 48 ക്യാമ്പുകള്‍ തയ്യാറായി


ചീക്കോട് പഞ്ചായത്തില്‍ ബെയ്‌സ് ക്യാമ്പ് ആരംഭിച്ചു


പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടോട്ടി താലൂക്കില്‍ 48 ക്യാമ്പുകള്‍ തയ്യാറായി. കൊണ്ടോട്ടി താലൂക്കിലെ 12 വില്ലേജുകളിലാണ്  ക്യാമ്പുകള്‍  ഒരുക്കിയിട്ടുള്ളത്. എല്ലാ ക്യാമ്പുകളിലേക്കും അവശ്യ സൗകര്യങ്ങളൊരുക്കുന്നതിനും പ്രളയ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിനുമായി ചീക്കോട്  പഞ്ചായത്തില്‍ ബെയ്‌സ് ക്യാമ്പ് ആരംഭിച്ചു.  


പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ആരംഭിച്ച ബെയ്‌സ് ക്യാമ്പില്‍ 20 അഗ്‌നി സുരക്ഷാ സേനാംഗങ്ങള്‍ എത്തി. റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയ സുരക്ഷാ ഉദ്യേഗസ്ഥരുടെ സേവനവും ലഭിക്കും.  പ്രളയ സുരക്ഷാ ക്രമീകരങ്ങള്‍ക്കാവശ്യമായ ബോട്ട്, ലൈഫ് ജാക്കറ്റ് തുടങ്ങിയ എല്ലാ വസ്തുക്കളും ബെയ്‌സ് ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.


കൊണ്ടോട്ടിയില്‍ ചാലിയാറിന്റെ തീരത്തുള്ള വാഴക്കാട്, വാഴയൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. പഞ്ചായത്തുകളുടെ കീഴിലുള്ള സന്നദ്ധ   സുരക്ഷാ പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറായിട്ടുണ്ട്. നാല് ഫൈബര്‍  ബോട്ടുകളും ഈ മേഖലകളില്‍  ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോട്ടുകള്‍  ഇവിടെ എത്തുമെന്നും എല്ലാ ക്യാമ്പുകളിലേക്കും ആവശ്യമായ ഭക്ഷണവും അവശ്യ വസ്തുക്കളും ഒരുക്കുന്നുണ്ടെന്നും കൊണ്ടോട്ടി തഹസില്‍ദാര്‍ പി.ചന്ദ്രന്‍ അറിയിച്ചു

#360malayalam #360malayalamlive #latestnews

പൊന്നാനി, നിലമ്പൂര്‍, ഏറനാട്, താലൂക്കുകളിലായി എട്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ ആറും ഏറനാട്, പൊന...    Read More on: http://360malayalam.com/single-post.php?nid=360
പൊന്നാനി, നിലമ്പൂര്‍, ഏറനാട്, താലൂക്കുകളിലായി എട്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ ആറും ഏറനാട്, പൊന...    Read More on: http://360malayalam.com/single-post.php?nid=360
ശക്തമായ മഴയ്ക്ക് സാധ്യത: മലപ്പുറംജില്ലയില്‍ എട്ട് ദുരിദാശ്യാസ ക്യാമ്പുകള്‍ തുറന്നു പൊന്നാനി, നിലമ്പൂര്‍, ഏറനാട്, താലൂക്കുകളിലായി എട്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ ആറും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുമാണ് നിലവിലുള്ളത്. പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ് എന്നിവിടങ്ങളില്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്