കോവിഡ് മഹാമാരി തീർത്ത ആശങ്കകൾക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ന്യൂഡൽഹി : കോവിഡ് മഹാമാരി തീർത്ത ആശങ്കകൾക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല.

രാവിലെ 9ന് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമർപ്പിക്കും. 9.50നു പരേഡ് ആരംഭിക്കും. ആകെ 32 നിശ്ചലദൃശ്യങ്ങൾ. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ടാബ്ലോ ഒരുക്കും.

റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 25,000 പേർ മാത്രമാകും എത്തുക. കോവിഡ് പശ്ചാത്തലത്തിലാണ് എണ്ണം കുറച്ചത്. ഇതിൽ തന്നെ പൊതുജനങ്ങൾക്കുള്ള പാസ് ലഭിച്ചതു 4000 പേർക്കാണ്.

വിജയ് ചൗക്കിൽ നിന്നു ചെങ്കോട്ട വരെയായിരുന്നു സാധാരണ പരേഡെങ്കിൽ ഇത്തവണ ഇന്ത്യ ഗേറ്റ് പരിസരത്തെ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയത്തിൽ അവസാനിക്കും. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ഭാവന കാന്തും ബംഗ്ലദേശ് സായുധ സേനയുടെ സംഘവും പരേഡിൽ ചേരും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3587
...    Read More on: http://360malayalam.com/single-post.php?nid=3587
കോവിഡ് മഹാമാരി തീർത്ത ആശങ്കകൾക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്