കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം; നിരവധി മരണം

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്ര സ്ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ രാത്രി 10.20 ഓടെയാണ് സംഭവം. ഇവിടുത്തെ ഒരു റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നാടാണ് ശിവമോഗ.  കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ബിഹാര്‍ സ്വദേശികളായ പത്തോളം തൊഴിലാളികളാണ് ക്വാറിിയിലുണ്ടായിരുന്നത്. 

സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. റോഡുകള്‍ പോലും വിണ്ടു കീറി, വീടുകളുടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3566
...    Read More on: http://360malayalam.com/single-post.php?nid=3566
കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം; നിരവധി മരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്