തവനൂരില്‍ കെടി ജലീലിനോട് ഏറ്റുമുട്ടാന്‍ സീറ്റ് ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ്; ഫിറോസ് കുന്നംപറമ്പിലിനെ മത്സരത്തിനിറക്കാന്‍ ആലോചന

പൊന്നാനി: ജില്ലയില് സീറ്റുകള് വച്ചുമാറാന് ആലോചിച്ച് കോണ്ഗ്രസിലും ലീഗിലും ആലോചന. തവനൂര്, പെരിന്തല്മണ്ണ സീറ്റുകള് പരസ്പരം വെച്ചുമാറാനാണ് ആലോചിക്കുന്നത്.
കോണ്ഗ്രസ് നിലവില് മത്സരിക്കുന്ന തവനൂര് ഏറ്റെടുക്കാനാണ് ലീഗിന് താല്പര്യം. മന്ത്രി കെടി ജലീലാണ് മണ്ഡലത്തിലെ സിറ്റിങ് എംഎല്എ. മുന് ലീഗ് നേതാവായ ജലീലിനെതിരെ മത്സരിക്കണമെന്ന ആവശ്യം ലീഗിനകത്ത് ഉയര്ന്നിട്ടുണ്ട്.
നേരത്തെ തന്നെ തവനൂര് വിട്ട് നല്കാമെന്ന നിലപാട് കോണ്ഗ്രസ് സ്വീകരിച്ചിരുന്നു. അതിന് പകരം വള്ളിക്കുന്ന് മണ്ഡലമാണ് കോണ്ഗ്രസ് ചോദിച്ചിരുന്നത്. എന്നാല് വള്ളിക്കുന്ന് വിട്ടുതരാനാവില്ല എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.
ഇപ്പോള് തവനൂര് മണ്ഡലം വിട്ടുതരികയാണെങ്കില് പെരിന്തല്മണ്ണ വിട്ടുതരാം എന്ന നിലപാടാണ് ലീഗ് നേതാക്കള് മുന്നോട്ട് വെക്കുന്നത്. ഇക്കാര്യത്തില് ഇനിയും ഏറെ ചര്ച്ചകള് നടക്കാനുണ്ട് എന്നാണ് ഇരുപാര്ട്ടികളുടെയും നേതാക്കള് നല്കുന്ന സന്ദേശം.തവനൂര് ലഭിക്കുകയാണെങ്കില് ഫിറോസ് കുന്നംപറമ്പിലിനെ സ്ഥാനാര്ത്ഥിയാക്കാനാണ് ലീഗ് ആലോചന. അതേ സമയം കെടി ജലീല് ഇക്കുറി മത്സരിക്കാനുണ്ടായേക്കില്ല എന്ന റിപ്പോര്ട്ടുകളുമുണ്ട്. രാഷ്ട്രീയത്തില് നിന്ന് ചെറിയ ഇടവേളയെടുത്ത് വീണ്ടും അധ്യാപക ജോലിയിലേക്ക് തിരിച്ച് പോകാന് ജലീല് ആഗ്രഹിക്കുന്നതാണ് കാരണമായി പറയുന്നത്.
എന്നാല് പാര്ട്ടി പറയുന്നത് പോലെ ആകും ഇക്കാര്യത്തില് തീരുമാനമെന്നും ജലീല് നേരത്തെ പറഞ്ഞിരുന്നു. ജലീല് മാറി നില്ക്കുന്നത് ഒരു പക്ഷേ ദോഷം ചെയ്യുമെന്നുള്ളതിനാല് മത്സരിക്കാന് തന്നെ സിപിഐഎം ആവശ്യപ്പെടാനാണ് സാധ്യത.തവനൂരിന് പകരം ജലീല് കോട്ടയ്ക്കല് മണ്ഡലത്തില് മത്സരിക്കണം എന്ന ആവശ്യവും ഇടതുപക്ഷ പ്രവര്ത്തകര് ഉയര്ത്തുന്നുണ്ട്. ജലീലിന്റെ ജന്മനാടായ വളാഞ്ചേരി അടക്കം പഴയ കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്പ്പെടുന്ന കോട്ടയ്ക്കലില് മത്സരിച്ച് മണ്ഡലം പിടിച്ചെടുക്കണമെന്നാണ് ഇവര് ആവശ്യപ്പെടുന്നത്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3540
...    Read More on: http://360malayalam.com/single-post.php?nid=3540
തവനൂരില്‍ കെടി ജലീലിനോട് ഏറ്റുമുട്ടാന്‍ സീറ്റ് ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ്; ഫിറോസ് കുന്നംപറമ്പിലിനെ മത്സരത്തിനിറക്കാന്‍ ആലോചന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്