ഓസിസിനെ കീഴടക്കി ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം. ടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്. മൂന്ന് വിക്കറ്റിനാണ് ഇന്ത്യൻ വിജയം.

രണ്ടാമിന്നിങ്സിൽ 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 91 റൺസെടുത്ത യുവതാരം ശുഭ്മാൻ ഗില്ലിന്റെയും പുറത്താവാതെ 89 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെയും 56 റൺസ് നേടിയ ചേതേശ്വർ പൂജാരയുടെയും കരുത്തിലാണ് വിജയത്തിലെത്തിയത്.

ബോർഡർഗവാസ്കർ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. വിരാട് കോലിയുടെ നേതൃത്വത്തിൽ 2018-19 പരമ്പരയിൽ ഇന്ത്യ ഓസിസിനെ കീഴടക്കി ചരിത്രത്തിലാദ്യമായി പരമ്പര സ്വന്തമാക്കിയിരുന്നു.

സീനിയർ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലർത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.



#360malayalam #360malayalamlive #latestnews

സീനിയർ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലർത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.......    Read More on: http://360malayalam.com/single-post.php?nid=3536
സീനിയർ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലർത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.......    Read More on: http://360malayalam.com/single-post.php?nid=3536
ഓസിസിനെ കീഴടക്കി ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ സീനിയർ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ലോകോത്തര നിലവാരം പുലർത്തിയ യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്