ഇന്ന് പാലിയേറ്റീവ് ദിനം: നാടിന്റെ അത്താണിയായ റൈറ്റ്സ് പാലിയേറ്റീവ് കെയർ നാലാം വയസ്സിലേക്ക്

പെരുമ്പടപ്പ്: സാന്ത്വന പരിചരണ രംഗത്ത് നന്മ മനസ്സുകൾ ഒത്തുചേർന്നതിന്റെ വിജയകഥയാണ് പെരുമ്പടപ്പിലെ റൈറ്റ്സ് പാലിയേറ്റീവ് കെയറിന്റേത്. വിജയകരമായ നാലാം വർഷത്തിലേക്ക് നടന്നടുക്കുകയാണ്. പെരുമ്പടപ്പ് പഞ്ചായത്ത് പ്രദേശത്ത് റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻഡ് റിഹാബിലിറ്റേഷൻ സെൻറർ മൂന്ന്വർഷത്തോളമായി സാന്ത്വനപരിചരണ രംഗത്ത് സജീവ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്.മലപ്പുറം ഇനീഷ്യേറ്റീവ് പാലിയേറ്റീവിന്റെ അംഗീകാരത്തോടുകൂടി രജിസ്റ്റർ ചെയ്ത പാലിയേറ്റീവ് കെയർ 2017 മെയ് മാസത്തിലാണ് നിലവിൽ വന്നത് കരുണ മനസ്കരായ ഏതാനും ചെറുപ്പക്കാരുടെ സമർപ്പിത മനസ്സിന്റ പിൻബലത്തിലാണ് രൂപീകരണവും വളർച്ചയും. രണ്ടു വർഷം പിന്നിടുമ്പോഴേക്കും പാലിയേറ്റീവ് കെയർ മലപ്പുറം ജില്ലയിലെ മികച്ച സാന്ത്വന പരിചരണ ക്ലിനിക്കുകളിലൊന്നായി മാറി. പാലിയേറ്റീവ് സംഘങ്ങളെ വെച്ചുനോക്കിയാൽ പ്രവർത്തനമികവും രോഗങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുന്നത് കൊണ്ടും മികച്ച രീതിയിലാണ് റൈറ്റ്സ് മുന്നേറുന്നത്. പ്രവാസികളുടെ അകമഴിഞ്ഞ പിന്തുണയാണ് പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടിയത്. കാൻസർ, അപകടങ്ങൾ, എന്നിവ മൂലം കിടപ്പിലായവരുടെ അത്താണിയാണ് ഇന്ന് റൈറ്റ്സ് പാലിയേറ്റീവ് കെയർ. ഹോം കെയർ, ഡേകെയർ, മെഡിസിൻ സപ്പോർട്ട് ,ഫീഡിങ് സപ്പോർട്ട് എന്നിവയും നൽകിവരുന്നുണ്ട് വീൽചെയറുകൾ, വാട്ടർബെഡ്, ഓക്സിജൻ, കോൺസുലേറ്റുകൾ, നെബുലൈസർ ,ബൈപാസ് വിവിധതരം ബെഡുകൾ ഊന്നുവടികൾ എന്നിവയും രോഗികൾക്കായി ഇവർ നൽകുന്നുണ്ട്. കിടപ്പിലായ രോഗികൾക്ക് ഗൃഹസന്ദർശനം വഴി സാന്ത്വനപരിചരണം നൽകുകയാണിവർ, അവശ്യസന്ദർഭങ്ങളിൽ ഡോക്ടർമാരുടെ സേവനവും ഇവർ ലഭ്യമാക്കുന്നുണ്ട്. ഇടവേളകളിൽ രോഗികൾക്ക് പുറംലോകത്തെ കാഴ്ചകൾ കാണാനുള്ള സൗകര്യം ഒരുക്കുകയും സഹായവും ഭക്ഷ്യവസ്തു വിതരണവും നടന്നുവരുന്നുണ്ട് .നിലവിൽ മുന്നൂറിലേറെ രോഗികൾ വിവിധ ഇനങ്ങളിലായി രജിസ്റ്റർചെയ്തിട്ടുണ്ട് . 365 ദിവസവും സാന്ത്വന പ്രവർത്തനങ്ങളുമായി ഹോം കെയർ പ്രവർത്തകർ പ്രവർത്തിച്ചുവരുന്നുണ്ട്. ആഴ്ചയിൽ ആറുദിവസം 2 യൂണിറ്റിന്റെ സേവനവും മാസത്തിൽ അഞ്ചുദിവസം ഡോക്ടറ ടെ സേവനവും രോഗികൾക്കായി ലഭ്യമാക്കുന്നുണ്ട്. കൂടാതെ ആഴ്ചതോറും ഫിസിയോതെറാപ്പി സൗകര്യങ്ങളും ലഭ്യമാക്കുന്നു അനിവാര്യമായ പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ലാഭേച്ഛയില്ലാത്ത പ്രവർത്തനവുമായി റൈറ്റ്സ് മുന്നേറുന്നത്
റിപ്പോർട്ട്: നൗഷാദ്

#360malayalam #360malayalamlive #latestnews

വിജയകരമായ നാലാം വർഷത്തിലേക്ക് നടന്നടുക്കുകയാണ്. പെരുമ്പടപ്പ് പഞ്ചായത്ത് പ്രദേശത്ത് റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻഡ് റിഹാബിലിറ...    Read More on: http://360malayalam.com/single-post.php?nid=3497
വിജയകരമായ നാലാം വർഷത്തിലേക്ക് നടന്നടുക്കുകയാണ്. പെരുമ്പടപ്പ് പഞ്ചായത്ത് പ്രദേശത്ത് റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻഡ് റിഹാബിലിറ...    Read More on: http://360malayalam.com/single-post.php?nid=3497
ഇന്ന് പാലിയേറ്റീവ് ദിനം: നാടിന്റെ അത്താണിയായ റൈറ്റ്സ് പാലിയേറ്റീവ് കെയർ നാലാം വയസ്സിലേക്ക് വിജയകരമായ നാലാം വർഷത്തിലേക്ക് നടന്നടുക്കുകയാണ്. പെരുമ്പടപ്പ് പഞ്ചായത്ത് പ്രദേശത്ത് റൈറ്റ്സ് പാലിയേറ്റീവ് കെയർ ആൻഡ് റിഹാബിലിറ്റേഷൻ സെൻറർ മൂന്ന്വർഷത്തോളമായി സാന്ത്വനപരിചരണ രംഗത്ത് സജീവ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്