നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ശ്രീരാമകൃഷ്ണനും രോഹിതിനും സാധ്യത.

പൊന്നാനി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥികളെച്ചൊല്ലി മുന്നണികളിൽ ചർച്ചകൾ സജീവം.
ഇടത് സ്ഥാനാർത്ഥിയായി നിലവിലെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തന്നെ മൽസരിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ ഇടത് മുന്നണിക്ക് ഉറച്ച കോട്ടയായിരിക്കുകയാണ് പൊന്നാനി മണ്ഡലം.യുഡിഎഫ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെപിസിസി മെംബറുമായ അഡ്വ. രോഹിതിനാണ് സാധ്യത കൂടുതൽ. കോൺഗ്രസ് മുതിർന്ന നേതാവായ സൈതുമുഹമ്മദ് തങ്ങൾ മൽസരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ സാധ്യത രോഹിതിന് തന്നെയാണ്.
കഴിഞ്ഞ രണ്ട് തവണയും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ അജയ്മോഹൻ ഇത്തവണ മൽസരിക്കില്ല.പകരം ഐ ഗ്രൂപ്പിലെതന്നെ രോഹിതിനെ മൽസരിപ്പിക്കാനാണ് ഏകദേശ ധാരണ. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ നാല് സീറ്റുകളാണ് കോൺഗ്രസിന് ലഭിക്കാറ്. അതിൽ പൊന്നാനിയും വണ്ടൂരും ഐ ഗ്രൂപ്പിനും, നിലമ്പൂരും തവനൂരും എ ഗ്രൂപ്പിനുമാണ്.വണ്ടൂരിൽ അനിൽകുമാറിന് തന്നെയാണ് സാധ്യത.പൊന്നാനിയിലാണ് യൂത്ത് കോൺഗ്രസിന് സീറ്റ് നൽകുക. 2010 ൽ മാറഞ്ചേരി ഡിവിഷനിൽനിന്നും വലിയ ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്തിലേക്ക് തിരഞെടുക്കപെട്ട രോഹിത് സ്ഥാനാർത്ഥിയാകുന്നതോടെ വിജയപ്രതീക്ഷ വർധിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.കഴിഞ്ഞ രണ്ട് തവണയും പൊന്നാനി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ അജയ് മോഹൻ ആദ്യതവണ നാലായിരം വോട്ടിനും രണ്ടാം തവണ പതിനയ്യായിരം വോട്ടുകൾക്കുമാണ് ശ്രീരാമകൃഷ്ണനോട് പരാജയപ്പെട്ടത്.
ഇടതു സ്ഥാനാർത്ഥിയായി ശ്രീരാമകൃഷ്ണനു പുറമെ വിജയരാഘവൻ്റെ പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും സാധ്യത വിരളമാണെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇത്തവണയും ശ്രീരാമകൃഷ്ണൻ മൽസരിച്ചാൽ വിജയം ഉറപ്പായിരിക്കുമെന്നാണ് ഇടതുപക്ഷ കണക്കുകൂട്ടൽ.നിലവിൽ സ്പീക്കർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പൊന്നാനി നിയോജക മണ്ഡലത്തിൽ ഇടതു മുന്നണിയുടെ നില കൂടുതൽ ഭദ്രമാക്കിയിട്ടുണ്ട്.. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാവുന്ന തരത്തിൽ വൻഭൂരിപക്ഷമാണ് നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലുമായി ഇടതു മുന്നണി നേടിയത്. മണ്ഡലത്തിൽ 12413 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതു മുന്നണിക്കുള്ളത്.
2016ലെ തെരഞ്ഞെടുപ്പിൽ 15430 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി ശ്രീരാമകൃഷ്ണൻ വിജയിച്ചത്. 2011 ൽ നാലായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 2015ൽ യു ഡി എഫിനൊപ്പം നിന്ന മണ്ഡലത്തിലെ പഞ്ചായത്തുകൾ ഇടതുമുന്നണി തിരിച്ചുപിടിച്ചു. ആലങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളാണ് തിരിച്ചുപിടിച്ചത്. പതിനഞ്ചു വർഷത്തിനുശേഷമാണ് പെരുമ്പടപ്പ് പഞ്ചായത്ത് ഇടതു മുന്നണി തിരിച്ചുപിടിച്ചത്.
പൊന്നാനി നഗരസഭയിൽ ആധികാരിക വിജയമാണ് ഇടതു മുന്നണി നേടിയത്. പൊന്നാനി നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമാണിത്. ചരിത്രത്തിൽ ആദ്യമായാണ് തുടർ ഭരണമുണ്ടാകുന്നത്. യു ഡി എഫ് കോട്ടകളിൽ വൻഭൂരിപക്ഷത്തിലാണ് ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു കയറിയത്. സിറ്റിംഗ് വാർഡുകളിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3379
...    Read More on: http://360malayalam.com/single-post.php?nid=3379
നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ശ്രീരാമകൃഷ്ണനും രോഹിതിനും സാധ്യത. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്