പ്രവാസികൾക്ക് ഇ-ബാലറ്റ് വഴി വോട്ടിങ് അനുവദിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം

പ്രവാസികൾക്ക് ഇ-ബാലറ്റ് വഴി വോട്ടിങ് അനുവദിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വോട്ടവകാശം അനുവദിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശിപാർശ വിദേശകാര്യമന്ത്രാലയം അംഗീകരിച്ചു. ഇക്കാര്യത്തിൽ പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തുന്നതാണെന് അറിയിച്ചു.

പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. ഈ ശിപാർശയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചത്.

കമ്മിഷൻ പറയുന്നത് അനുസരിച്ച് വിദേശത്തുള്ള ഇന്ത്യൻ പൗരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നതായി റിട്ടേണിങ് ഓഫീസറെ അറിയിക്കണം. റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർക്ക് അയക്കണം. ബാലറ്റ് പേപ്പർ പ്രിന്‍റ് ചെയ്തെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപത്രം കൂടി ചേർത്ത് തിരിച്ചയക്കണം. ബാലറ്റ് പേപ്പർ നേരിട്ട് അയക്കുകയാണോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം കമ്മിഷൻ ഇത് വരെ വ്യക്തത വരുത്തിയിട്ടില്ല. മറ്റ് നടപടി ക്രമങ്ങൾ കൂടി തീർത്താൽ 2021നിയമ സഭ തെരഞ്ഞെടുപ്പിൽ മലയാളി പ്രവാസികൾക്കും വോട്ട് ചെയ്യാനാകുന്നതാണ്.

#360malayalam #360malayalamlive #latestnews

പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്.......    Read More on: http://360malayalam.com/single-post.php?nid=3369
പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്.......    Read More on: http://360malayalam.com/single-post.php?nid=3369
പ്രവാസികൾക്ക് ഇ-ബാലറ്റ് വഴി വോട്ടിങ് അനുവദിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്