മാറഞ്ചേരി സ്വദേശി സംവിധാനം ചെയ്ത ''പുള്ള്'' ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യന്‍ സിനിമ;

ആറാമത് ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മാറഞ്ചേരി സ്വദേശി റിയാസ് റാസും പ്രവീൺ കേളിക്കോടനും ചേർന്ന് സംവിധാനം ചെയ്ത ‘പുള്ള്’ മികച്ച ഇന്ത്യൻ സിനിമയായി തിരഞ്ഞെടുത്തു.

ഫസ്റ്റ്ക്ളാപ്പ് എന്ന സിനിമാസാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് പുള്ള് നിർമിച്ചത്.

പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥാവ്യതിയാനങ്ങളും ചർച്ചചെയ്യുന്ന ചിത്രം വടക്കൻകേരളത്തിന്റെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഷബിതയുടേതാണ് കഥ. തിരക്കഥ- വിധു ശങ്കർ, ബിജീഷ് ഉണ്ണി, ശാന്തകുമാർ, ഷബിത. ഛായാഗ്രാഹകൻ- അജി വാവച്ചൻ. റെയ്ന മരിയ, സന്തോഷ് സരസ്സ്, ധനിൽ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാൽ എന്നിവരാണ് അഭിനേതാക്കൾ.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി സ്വദേശി സംവിധാനം ചെയ്ത ''പുള്ള്'' ആറാമത്ഷിം ല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച ഇന്ത്യന്‍......    Read More on: http://360malayalam.com/single-post.php?nid=3286
മാറഞ്ചേരി സ്വദേശി സംവിധാനം ചെയ്ത ''പുള്ള്'' ആറാമത്ഷിം ല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച ഇന്ത്യന്‍......    Read More on: http://360malayalam.com/single-post.php?nid=3286
മാറഞ്ചേരി സ്വദേശി സംവിധാനം ചെയ്ത ''പുള്ള്'' ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യന്‍ സിനിമ; മാറഞ്ചേരി സ്വദേശി സംവിധാനം ചെയ്ത ''പുള്ള്'' ആറാമത്ഷിം ല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച ഇന്ത്യന്‍... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്