ശബരിമല സന്നിധാനത്ത് മണ്ഡലപൂജ തുടങ്ങി

ശബരിമല: തീർത്ഥാടകർ നിറഞ്ഞ് കവിഞ്ഞിരുന്ന കാലത്തിൽ നിന്നും വ്യത്യസ്ഥമായാണ് ഈ വർഷത്തെ മണ്ഡല പൂജ ചടങ്ങുകൾ നടന്നത്. കോവിഡ് മാനദന്ധങ്ങൾ പാലിച്ചും തീർത്ഥാടകരെ നിയന്ത്രിച്ചും ശബരിമലയിൽ മണ്ഡല പൂജനടന്നത്. ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര് നേതൃത്വം നൽകി.വൈകിട്ട് തങ്ക അങ്കി ചാർത്തിയുള്ള ദീപാരധനക്ക് ശേഷം ചടങ്ങുകൾ പൂർത്തിയാക്കി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും

11 മണിയോടെ പമ്പയിൽ നിന്നും തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നെങ്കിലും സന്നിധാനത്ത് നിലയുറപ്പിച്ചവരാൽ ഭക്തി സാന്ദ്രമായിരുന്നു അന്തരീക്ഷം.  11.30ന് കലശാഭിഷേകവും തുടർന്ന് കളഭാഭിഷേകവും നടന്നു. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജക്ക് ശേഷം ഒരു മണിയോടെ നടയടച്ചു.

അഞ്ച് മണിക്ക് ക്ഷേത്ര നടന്ന് തുറന്ന് വിശേഷാൽ പൂജകൾക്കും ദീപാരാധനക്കും ശേഷം രാത്രി 9ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഈ വർഷത്തെ മണ്ഡലകാലത്തിന് സമാപനമാകും. നാല് ദിവസത്തെ ഇടവേളക്ക് ശേഷം 30ന് വൈകിട്ടാണ് മകരവിളക്ക് ഉൽസവത്തിനായി നട തുറകുക. ജനുവരി 14ന് മകരവിളക്ക് മഹോത്സവം നടക്കും.

#360malayalam #360malayalamlive #latestnews

തീർത്ഥാടകർ നിറഞ്ഞ് കവിഞ്ഞിരുന്ന കാലത്തിൽ നിന്നും വ്യത്യസ്ഥമായാണ് ഈ വർഷത്തെ മണ്ഡല പൂജ ചടങ്ങുകൾ നടന്നത്. കോവിഡ് മാനദന്ധങ്ങൾ പാലി...    Read More on: http://360malayalam.com/single-post.php?nid=3266
തീർത്ഥാടകർ നിറഞ്ഞ് കവിഞ്ഞിരുന്ന കാലത്തിൽ നിന്നും വ്യത്യസ്ഥമായാണ് ഈ വർഷത്തെ മണ്ഡല പൂജ ചടങ്ങുകൾ നടന്നത്. കോവിഡ് മാനദന്ധങ്ങൾ പാലി...    Read More on: http://360malayalam.com/single-post.php?nid=3266
ശബരിമല സന്നിധാനത്ത് മണ്ഡലപൂജ തുടങ്ങി തീർത്ഥാടകർ നിറഞ്ഞ് കവിഞ്ഞിരുന്ന കാലത്തിൽ നിന്നും വ്യത്യസ്ഥമായാണ് ഈ വർഷത്തെ മണ്ഡല പൂജ ചടങ്ങുകൾ നടന്നത്. കോവിഡ് മാനദന്ധങ്ങൾ പാലിച്ചും തീർത്ഥാടകരെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്