കർഷകർ ഹോട്ടൽ വളഞ്ഞു; പിൻവാതിൽ വഴി രക്ഷപ്പെട്ട് ബിജെപി നേതാക്കൾ

ഭ​ഗ്‌​വാ​ര​യി​ലെ ഹോ​ട്ട​ൽ ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധിക്കുന്ന ക​ർ​ഷ​ക​രി​ൽ​ നി​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തിൽ പിൻവാതിലിലൂടെ രക്ഷപെട്ട്  ബി​.ജെ.​പി നേ​താ​ക്ക​ൾ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഹോ​ട്ട​ലി​ൽ വന്നു ചേ​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കാ​ണ് ഒ​ളി​ച്ചു​പു​റ​ത്തു​ക​ട​ക്കേ​ണ്ടി​വ​ന്ന​ത്. ജില്ലാ, ബോക്ക് പ്രസിഡന്‍റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്​, മുന്‍ മേയര്‍ അരുണ്‍ ഖോസ്‌ല എന്നിവരാണ്​ ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്​.

നേ​താ​ക്ക​ൾ ഒ​ത്തു​ചേ​രു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞാ​ണ് ഭാ​ര​തി കി​സാ​ൻ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹോ​ട്ട​ൽ ഉ​പ​രോ​ധിച്ചത്. ക​ന്നു​കാ​ലി, കോ​ഴി തീ​റ്റ​ക​ൾ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ ഉ​ട​മ​യും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ളു​ടേ​താ​യി​രു​ന്നു ഹോ​ട്ട​ൽ. കാലി-കോഴിത്തീറ്റകൾ വിൽപന നടത്തുന്ന ഇയാളുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുമെന്നും കർഷകർ അറിയിച്ചു. തങ്ങൾക്കെതിരെ ഗൂഡാലോചന നടത്താനായാണ്​ ഇവർ ഹോട്ടലിൽ ഒരുമിച്ച്​ കൂടിയതെന്ന് കർഷക​ സംഘടന നേതാവ്​ കിര്‍പാല്‍ സിങ്​ മുസ്സാപൂര്‍ ആരോപിച്ചു. ബി.​ജെ.​പി നേ​താ​ക്ക​ളെ ഹോ​ട്ട​ലി​നു പു​റ​ത്തേ​യ്ക്കു വി​ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെയാണ് നേതാക്കൾ പിൻവാതിൽവഴി രക്ഷപെട്ടത്. 

#360malayalam #360malayalamlive #latestnews

ഭ​ഗ്‌​വാ​ര​യി​ലെ ഹോ​ട്ട​ൽ ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധിക്കുന്ന ക​ർ​ഷ​ക​രി​ൽ​ നി​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തിൽ പിൻവാതിലിലൂടെ...    Read More on: http://360malayalam.com/single-post.php?nid=3265
ഭ​ഗ്‌​വാ​ര​യി​ലെ ഹോ​ട്ട​ൽ ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധിക്കുന്ന ക​ർ​ഷ​ക​രി​ൽ​ നി​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തിൽ പിൻവാതിലിലൂടെ...    Read More on: http://360malayalam.com/single-post.php?nid=3265
കർഷകർ ഹോട്ടൽ വളഞ്ഞു; പിൻവാതിൽ വഴി രക്ഷപ്പെട്ട് ബിജെപി നേതാക്കൾ ഭ​ഗ്‌​വാ​ര​യി​ലെ ഹോ​ട്ട​ൽ ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധിക്കുന്ന ക​ർ​ഷ​ക​രി​ൽ​ നി​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തിൽ പിൻവാതിലിലൂടെ രക്ഷപെട്ട് ബി​.ജെ.​പി നേ​താ​ക്ക​ൾ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്