എടപ്പാളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

എടപ്പാൾ: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് നടപടികൾ കടുപ്പിച്ച് പൊലീസ്. നിയമലംഘനം നടത്തിയ 30 പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. മാസ്കും ഹെൽമറ്റും ധരിക്കാതെ സഞ്ചരിച്ചവർക്കെല്ലാം പിടിവീണു. നിയന്ത്രണങ്ങൾ ശക്തമാക്കുമ്പോഴും ഇവയെ‍ാന്നും പാലിക്കാതെ സഞ്ചരിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പൊലീസ് ശക്തമായ നടപടികളുമായി രംഗത്തിറങ്ങിയത്. 


പൊൽപ്പാക്കര, പെരുമ്പറമ്പ് മേഖലകളിൽ ഉൾപ്പെടെ കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കർശന നിരീക്ഷണം. വ്യാപാര സ്ഥാപനങ്ങളിൽ നിർദേശങ്ങൾ ലംഘിച്ച് എത്തിയവർക്കെതിരെയും നടപടി തുടങ്ങി. പല കടകളും നിശ്ചിത സമയത്തിനുള്ളിലും അടക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടയുടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. 


പലയിടത്തും സാനിറ്റൈസർ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. മാസ്ക് ധരിക്കാതെ എത്തുന്നവർക്ക് സാമഗ്രികൾ നൽകരുതെന്ന് ഒട്ടേറെ തവണ നിർദേശം നൽകിയിരുന്നെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും നടപടികൾ ശക്തമാക്കാനാണ് തീരുമാനമെന്ന് എസ്ഐ ബാബുരാജ് അറിയിച്ചു.


#360malayalam #360malayalamlive #latestnews

എടപ്പാൾ: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് നടപടികൾ കടുപ്പിച്ച് പൊലീസ്. നിയമലംഘനം നടത്തിയ 30 പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്ത...    Read More on: http://360malayalam.com/single-post.php?nid=326
എടപ്പാൾ: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് നടപടികൾ കടുപ്പിച്ച് പൊലീസ്. നിയമലംഘനം നടത്തിയ 30 പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്ത...    Read More on: http://360malayalam.com/single-post.php?nid=326
എടപ്പാളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ് എടപ്പാൾ: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് നടപടികൾ കടുപ്പിച്ച് പൊലീസ്. നിയമലംഘനം നടത്തിയ 30 പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. മാസ്കും ഹെൽമറ്റു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്