രക്തസമ്മർദ്ദത്തിന് വ്യതിയാനത്തെ തുടർന്ന് രജനീകാന്ത് ആശുപത്രിയിൽ

ചെന്നൈ: തമിഴ്​ സൂപ്പർ സ്റ്റാർ രജനികാന്ത്​ ആശുപത്രിയിൽ. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. വെള്ളിയാഴ്ച രാവിലെയാണ്​ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇദ്ദേഹത്തിന്‍റെ കോവിഡ്​ പരിശോധനഫലം നെഗറ്റീവാണ്​. ഡിസംബർ 22ന്​ അദ്ദേഹത്തെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. രജനിയുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. എങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യസ്​ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. 

കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നു അദ്ദേഹം. സെറ്റിലെ ചിലർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഹൈദരാബാദിൽ രജനിയുടെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ഷൂട്ടിങ്ങ്​ പുരോഗമിക്കുന്നതിനിടെ നിരവധി പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​ ഷൂട്ടിങ്​ നിർത്തിവെക്കുകയും ചെയ്​തിരുന്നു. തുടർന്നാണ്​ രജനിയെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. രജനികാന്തിന്​ കോവിഡ്​ ലക്ഷണങ്ങളൊന്നുമില്ല. 

#360malayalam #360malayalamlive #latestnews

തമിഴ്​ സൂപ്പർ സ്റ്റാർ രജനികാന്ത്​ ആശുപത്രിയിൽ. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. വെ...    Read More on: http://360malayalam.com/single-post.php?nid=3256
തമിഴ്​ സൂപ്പർ സ്റ്റാർ രജനികാന്ത്​ ആശുപത്രിയിൽ. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. വെ...    Read More on: http://360malayalam.com/single-post.php?nid=3256
രക്തസമ്മർദ്ദത്തിന് വ്യതിയാനത്തെ തുടർന്ന് രജനീകാന്ത് ആശുപത്രിയിൽ തമിഴ്​ സൂപ്പർ സ്റ്റാർ രജനികാന്ത്​ ആശുപത്രിയിൽ. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. വെള്ളിയാഴ്ച രാവിലെയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്