എസ് വൈ എസ് പ്രവർത്തകൻ്റെ കൊലപാതകം:പ്രതിഷേധ മാർച്ച് നടത്തി

ചങ്ങരംകളം: കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിയും എസ് വൈ എസ് പ്രവർത്തകനുമായ സി.അബ്ദുറഹ്മാൻ ഔഫിനെ മുസ്‌ലിംലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ് വൈ എസ്  ആലങ്കോട് , നന്നംമുക്ക് സർക്കിൾ കമ്മിറ്റി ചങ്ങരംകുളത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,സമകാലിക രാഷ്ട്രീയ തോൽവികൾക്ക് മറയിടാനാണ് മുസ്ലിംലീഗ് ഇത്തരത്തിൽ അരും കൊലകൾക്ക് ഇറങ്ങിപ്പുറപ്പെടുന്നതെന്നും നിരപരാധികളുടെ ചോര വീഴ്ത്തി നേടുന്ന താൽക്കാലിക രാഷ്ട്രീയലാഭങ്ങൾ ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്നും മുസ്ലിംലീഗ് നേതൃത്വത്തെ ഓർമിപ്പിക്കുകയാണ്.ജനാധിപത്യ മാർഗത്തിലൂടെയും നിയമപരമായ നിലയിലും ഈ ധിക്കാരത്തെ എസ് വൈഎസ് നേരിടും. പ്രവർത്തകൻ്റെ കൊലപാതകത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.ജില്ലാ എക്സിക്യൂട്ടീവ് അംഗം പി പി നൗഫൽ സഅദി മാർച്ച് ഉദ്ഘാടനം ചെയ്തു.വാരിയത്ത് മുഹമ്മദലി, അഷ്റഫ് അൽ ഹസനി, കെ.പി ഉമർ സഖാഫി, ഷരിഫ് ചിയ്യാനൂർ, അബ്ദുൽ മജീദ് അഹ് സനി, അഫ്സൽ സഅദി, വി ശിഹാബ് മുസ് ലിയാർ, റഫീഖ് പെരുമുക്ക്, അബ്ദുറഹ്മാൻ സഅദി ഷാഹുൽ ഹമീദ് പെരുമുക്ക് നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിയും എസ് വൈ എസ് പ്രവർത്തകനുമായ സി.അബ്ദുറഹ്മാൻ ഔഫിനെ മുസ്‌ലിംലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത...    Read More on: http://360malayalam.com/single-post.php?nid=3245
കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിയും എസ് വൈ എസ് പ്രവർത്തകനുമായ സി.അബ്ദുറഹ്മാൻ ഔഫിനെ മുസ്‌ലിംലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത...    Read More on: http://360malayalam.com/single-post.php?nid=3245
എസ് വൈ എസ് പ്രവർത്തകൻ്റെ കൊലപാതകം:പ്രതിഷേധ മാർച്ച് നടത്തി കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശിയും എസ് വൈ എസ് പ്രവർത്തകനുമായ സി.അബ്ദുറഹ്മാൻ ഔഫിനെ മുസ്‌ലിംലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ് വൈ എസ് ആലങ്കോട് , നന്നംമുക്ക് സർക്കിൾ കമ്മിറ്റി ചങ്ങരംകുളത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,സമകാലിക രാഷ്ട്രീയ തോൽവികൾക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്