സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ; എം ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഇഡി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകളാണുളളത്. ശിവശങ്കർ അറസ്റ്റിലായി അറുപതുദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം നൽകിയതിനാൽ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത അവസാനിച്ചു. ചൊവ്വാഴ്ചയാണ് അറസ്റ്റിലായിട്ട് അറുപത് ദിവസം പൂർത്തിയാവുന്നത്. ശിവശങ്കർ ഇപ്പോഴും റിമാൻഡിലാണ്. അതിനിടെ കളളപ്പണക്കേസിൽ ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുളള നടപടി ഇഡി ആരംഭിച്ചു. സ്വത്ത് കണ്ടുകെട്ടാൻ ഇഡി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. നടപടിയുടെ ആദ്യപടിയായി സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്നും സന്ദീപ് നായരുടെ അക്കൗണ്ടിൽ നിന്നും കണ്ടെത്തിയതുമുൾപ്പെടെ ഒരു കോടി എൺപത് ലക്ഷം രൂപ കണ്ടു കെട്ടിയിട്ടുണ്ട്. ഈ പണം ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി എം ശിവശങ്കറിന് കൈക്കൂലിയായി നൽകിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മറ്റുസ്വത്തുക്കൾ കണ്ടുകെട്ടാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്.


#360malayalam #360malayalamlive #latestnews

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) ക...    Read More on: http://360malayalam.com/single-post.php?nid=3237
കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) ക...    Read More on: http://360malayalam.com/single-post.php?nid=3237
സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ; എം ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഇഡി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്