ജില്ലയിൽ തെരുവുനായകളുടെ ശല്യം രൂക്ഷം

കുറ്റിപ്പുറം: തെരുവ് നായ്ക്കൾ വൃദ്ധനെ കടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് ജില്ല. എടചെലം സ്വദേശിയായ വടക്കേകളത്തിൽ ശങ്കരന് (65) ആണ് ഭാരതപുഴയോരത്ത് വെച്ച് തെരുവ് നായ്ക്കളുടെ കൂട്ടമായുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇയാൾ മരിച്ചത്. തെരുവ് നായ ശല്യം അതിരൂക്ഷമായതോടെ കുറ്റിപ്പുറം മേഖല കടുത്ത ഭീതിയിലാണ്. പെറ്റുപെരുകുന്ന തെരുവ് നായ്ക്കൾ കുറ്റിപ്പുറം ടൗണും മറ്റു സ്ഥലങ്ങളും പുഴയോരവുമെല്ലാം കീഴടക്കുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അക്രമണ സ്വഭാവം കാണിക്കുന്ന ഇവ നാട്ടുകാർക്ക് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. പകൽ സമയങ്ങളിൽ പോലും ജനങ്ങൾക്ക് ഇവിടങ്ങളിൽ യാത്ര ദുസ്സഹമാവുകയാണ്.


തെരുവ് നായ്ക്കളുടെ ശല്യം ജില്ലയിൽ രൂക്ഷമായി കൊണ്ടിരിക്കെയാണ് കുറ്റിപ്പുറത്തെ ദാരുണ മരണം. കുട്ടികളുടെ പിറകെ വരെ തെരുവ് നായ്ക്കൾ കൂടുന്ന കാഴ്ച്ച നിത്യസംഭവമായി മാവുകയാണ്. ഭാരതപുഴയോരങ്ങളിൽ അറവ് മാലിന്യങ്ങൾ അടക്കമുള്ളവ വലിയതോതിൽ തള്ളുന്നതും തെരുവ് നായ്ക്കൾ പെരുകാൻ കാരണമാവുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് നേരെയും ആക്രമണ സാദ്ധ്യത ഉള്ളതിനാൽ വലിയ ജാഗ്രതയിലാണ് യാത്രക്കാർ. അതേസമയം മേഖലയിലെ പ്രധാന ആശുപതിയായ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റാൽ നൽകാനുള്ള ചികിത്സാ സൗകര്യം ഇല്ലാത്തതും വെല്ലുവിളിയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജാണ് സമീപമുള്ള പ്രധാന ആശുപത്രി. എന്നാൽ ഇവിടേക്കുള്ള യാത്രസമയവും ചികിത്സ വൈകുന്നതിന് ഇട വരുത്തുന്നു. ഗുരുതരമായി പരിക്കേറ്റ ശങ്കരനെ ആദ്യം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചിരുന്നത്. ഇവിടെ സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. ഇവിടേക്കുള്ള യാത്രാമദ്ധ്യേയാണ് ഇയാൾ മരണപ്പെട്ടത്. തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികളാണ് ഇതിനോടകം നാട്ടുകാർ അധികാരികൾക്ക് നൽകിയിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിലും സമീപ പഞ്ചായത്തായ പേരശ്ശന്നൂർ പഞ്ചായത്തിലും ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ എ.ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി വന്ധ്യംകരണം നടത്താൻ നടപടികളെടുത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പും ഭരണമാറ്റവും മൂലമുള്ള കാലതാമസത്തിന് വൈകാതെ പരിഹാരമാവുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.

#360malayalam #360malayalamlive #latestnews

തെരുവ് നായ്ക്കൾ വൃദ്ധനെ കടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് ജില്ല. എടചെലം സ്വദേശിയായ വടക്കേകളത്തിൽ ശങ്കരന് (65) ആണ് ഭാരതപുഴയോരത്ത് വ...    Read More on: http://360malayalam.com/single-post.php?nid=3226
തെരുവ് നായ്ക്കൾ വൃദ്ധനെ കടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് ജില്ല. എടചെലം സ്വദേശിയായ വടക്കേകളത്തിൽ ശങ്കരന് (65) ആണ് ഭാരതപുഴയോരത്ത് വ...    Read More on: http://360malayalam.com/single-post.php?nid=3226
ജില്ലയിൽ തെരുവുനായകളുടെ ശല്യം രൂക്ഷം തെരുവ് നായ്ക്കൾ വൃദ്ധനെ കടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് ജില്ല. എടചെലം സ്വദേശിയായ വടക്കേകളത്തിൽ ശങ്കരന് (65) ആണ് ഭാരതപുഴയോരത്ത് വെച്ച് തെരുവ് നായ്ക്കളുടെ കൂട്ടമായുള്ള ആക്രമണത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്