മന്ത്രി വി എസ് സുനിൽകുമാറിന് വധഭീഷണി

തിരുവനന്തപുരം: ക‌ൃഷിമന്ത്രി വി.എസ് സുനിൽകുമാറിന് നേരെ വധഭീഷണി സന്ദേശം. ഇന്റർനെ‌റ്റ് കോളായാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പരാതി നൽകിയെന്ന് മന്ത്രിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനം ഗവർണർ അനുമതി നിഷേധിച്ചതിനെ തുടർന്ന് നടന്നിരുന്നില്ല. ഈ പ്രമേയം ജനുവരി 8ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യ ഒരു ഫെഡറൽ റിപബ്ളിക് ആണെന്നും ബനാന റിപബ്ളിക് അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മന്ത്രി പ്രതികരിച്ചിരുന്നു. പ്രത്യേക നിയമസഭ സമ്മേളനം നടത്താൻ അനുമതി നിഷേധിച്ച ഗവർണർ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ഗവർണർ പദവിയെ രാഷ്‌ട്രീയ ചട്ടുകമാക്കുകയാണെന്നും കേന്ദ്രം കൊണ്ടുവന്ന കർഷക നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും മന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.


#360malayalam #360malayalamlive #latestnews

ക‌ൃഷിമന്ത്രി വി.എസ് സുനിൽകുമാറിന് നേരെ വധഭീഷണി സന്ദേശം. ഇന്റർനെ‌റ്റ് കോളായാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ...    Read More on: http://360malayalam.com/single-post.php?nid=3214
ക‌ൃഷിമന്ത്രി വി.എസ് സുനിൽകുമാറിന് നേരെ വധഭീഷണി സന്ദേശം. ഇന്റർനെ‌റ്റ് കോളായാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ...    Read More on: http://360malayalam.com/single-post.php?nid=3214
മന്ത്രി വി എസ് സുനിൽകുമാറിന് വധഭീഷണി ക‌ൃഷിമന്ത്രി വി.എസ് സുനിൽകുമാറിന് നേരെ വധഭീഷണി സന്ദേശം. ഇന്റർനെ‌റ്റ് കോളായാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പരാതി നൽകിയെന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്