കക്കിടിപ്പുറത്ത് പാടം നികത്തുന്നതായി പരാതി

ചങ്ങരംകുളം : കക്കിടിപ്പുറം പാടശേഖരത്ത് പന്താവൂർ റോഡരികിൽ സ്വകാര്യവ്യക്തി കരിങ്കല്ലുകൾ ഇറക്കി പാടംതൂർക്കാൻ ശ്രമിക്കുന്നതിനെതിരേ പരാതി നൽകിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതി. നെല്ല് ഉത്പാദകസമിതിയും പരിസ്ഥിതിപ്രവർത്തകരും നാട്ടുകാരുമാണ് ആലങ്കോട് വില്ലേജ് ഓഫീസർക്കും മറ്റ് വകുപ്പുകൾക്കും പരാതി നൽകിയത്. ഇവർ സ്ഥലംസന്ദർശിച്ച് പത്തു ദിവസം കഴിഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് സ്ഥലം തൂർക്കൂന്നതിനുള്ള സാഹചര്യം ഒരുക്കിയതായി പരിസ്ഥിതിപ്രവർത്തകർ ആരോപിക്കുന്നു. അതേസമയം ജോലിത്തിരക്കുകാരണമാണ് നടപടിയെടുക്കാൻ വൈകിയതെന്നും അടുത്ത ദിവസം നിർമാണപ്രവൃത്തികൾ നിർത്തിവെക്കാൻ നിർദേശംനൽകുമെന്നും ആലങ്കോട് വില്ലേജ് ഓഫീസർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കക്കിടിപ്പുറം പാടശേഖരത്ത് പന്താവൂർ റോഡരികിൽ സ്വകാര്യവ്യക്തി കരിങ്കല്ലുകൾ ഇറക്കി പാടംതൂർക്കാൻ ശ്രമിക്കുന്നതിനെതിരേ പരാതി നൽക...    Read More on: http://360malayalam.com/single-post.php?nid=3199
കക്കിടിപ്പുറം പാടശേഖരത്ത് പന്താവൂർ റോഡരികിൽ സ്വകാര്യവ്യക്തി കരിങ്കല്ലുകൾ ഇറക്കി പാടംതൂർക്കാൻ ശ്രമിക്കുന്നതിനെതിരേ പരാതി നൽക...    Read More on: http://360malayalam.com/single-post.php?nid=3199
കക്കിടിപ്പുറത്ത് പാടം നികത്തുന്നതായി പരാതി കക്കിടിപ്പുറം പാടശേഖരത്ത് പന്താവൂർ റോഡരികിൽ സ്വകാര്യവ്യക്തി കരിങ്കല്ലുകൾ ഇറക്കി പാടംതൂർക്കാൻ ശ്രമിക്കുന്നതിനെതിരേ പരാതി നൽകിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് പരാതി. നെല്ല് ഉത്പാദകസമിതിയും പരിസ്ഥിതിപ്രവർത്തകരും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്