ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: തയ്യാറാണെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തെ പിന്തുണച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ. ഈ പുതിയ സംവിധാനം നടപ്പാക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാണെന്ന് സുനിൽ അറോറ അറിയിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന തിരഞ്ഞെടുപ്പ് രീതിയും എല്ലാ തിരഞ്ഞെടുപ്പിനും ഒരേയൊരു വോട്ടേഴ്‌സ് ലിസ്‌റ്റും മതിയെന്ന ആശയം പ്രധാനമന്ത്രി മുന്നോട്ട്‌വച്ചത് നവംബർ മാസത്തിലാണ്. രാജ്യത്തെ വിവിധയിടങ്ങളിൽ മാസങ്ങൾക്കിടെ തിരഞ്ഞെടുപ്പുകൾ നടക്കാറുണ്ട്. അതുകാരണം വികസന പ്രവർത്തനങ്ങൾക്ക് വലിയ തടസമുണ്ടാകാറുണ്ടെന്ന് നവംബർ മാസത്തിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഇതിനെ കുറിച്ച് പഠിക്കുകയും സൂക്ഷ്‌മമായ ആലോചനയിലൂടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന അഭിപ്രായത്തിലേക്ക് എത്തിച്ചേരണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് വലിയ പിന്തുണയാണ് നിലവിൽ സുനിൽ അറോറയുടെ പ്രസ്‌താവന. 

ഒരേ സമയം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ അഭിപ്രായം പുതിയതല്ല. 2015ൽ പഴ്‌സണൽ, പാർലമെന്ററി സ്‌റ്റാന്റിംഗ് കമ്മി‌റ്റി , ലോ ആന്റ് ജസ്‌റ്റിസ്, പബ്ളിക് ഗ്രീവൻസസ് എന്നിവയുടെ തലവനായ ഇ.എം സുദർശന നാച്ചിയപ്പൻ ഇത്തരം തിരഞ്ഞെടുപ്പ് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് കോൺഗ്രസിന്റെ വാദം. കോൺഗ്രസ് ഉൾപ്പടെ വിവിധ പ്രതിപക്ഷ പാർട്ടികൾ മോദിയുടെ ഈ ആശയത്തിന് എതിരാണ്. 



#360malayalam #360malayalamlive #latestnews

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തെ പിന്തുണച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ. ഈ പുതിയ സം...    Read More on: http://360malayalam.com/single-post.php?nid=3153
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തെ പിന്തുണച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ. ഈ പുതിയ സം...    Read More on: http://360malayalam.com/single-post.php?nid=3153
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: തയ്യാറാണെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തെ പിന്തുണച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ. ഈ പുതിയ സംവിധാനം നടപ്പാക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാണെന്ന് സുനിൽ അറോറ അറിയിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന തിരഞ്ഞെടുപ്പ് രീതിയും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്