നടിയെ അപമാനിച്ച സംഭവം: കീഴടങ്ങാനുള്ള ശ്രമത്തിനിടെ പ്രതികളെ കസ്റ്റഡിയിലെടുത്തു

കൊച്ചി: മാളിൽ വച്ച് യുവനടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത പ്രതികളെ പൊലീസ് പിടികൂടി. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദിനെയും ആദിലിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിനായി കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. തങ്ങൾ മനഃപൂര്വമല്ല നടിയെ സ്പർശിച്ചതെന്നും അറിയാതെ സംഭവിച്ചതാണെന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു. മോശമായി സ്പർശിച്ചു എന്ന നടിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നായിരുന്നു ഇവരുടെ വാദം. ജോലിയുമായി ബന്ധപ്പെട്ടുള്ള ആവശ്യത്തിനാണ് തങ്ങൾ ഇരുവരും കൊച്ചിയിലേക്ക് വന്നതെന്നും യുവാക്കൾ പറഞ്ഞിരുന്നു. മാളിൽ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ ഇവർ വിശദീകരിച്ചിരുന്നു.


മനപ്പൂർവം നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും ഇവർ പറയുന്നുണ്ട്. എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും ഇവർ പറഞ്ഞിരുന്നു. സംഭവം വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്നും ഈ അഭിഭാഷകന്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയത്. സോഷ്യൽ മീഡിയ വഴി തനിക്കുണ്ടായ ദുരനുഭവം നടി തുറന്നുപറഞ്ഞതിന്റെ തുടർന്നാണ് വിഷയം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

#360malayalam #360malayalamlive #latestnews

മാളിൽ വച്ച് യുവനടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത പ്രതികളെ പൊലീസ് പിടികൂടി. പെരിന്തൽമണ്ണ സ്വദേശികളായ ...    Read More on: http://360malayalam.com/single-post.php?nid=3147
മാളിൽ വച്ച് യുവനടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത പ്രതികളെ പൊലീസ് പിടികൂടി. പെരിന്തൽമണ്ണ സ്വദേശികളായ ...    Read More on: http://360malayalam.com/single-post.php?nid=3147
നടിയെ അപമാനിച്ച സംഭവം: കീഴടങ്ങാനുള്ള ശ്രമത്തിനിടെ പ്രതികളെ കസ്റ്റഡിയിലെടുത്തു മാളിൽ വച്ച് യുവനടിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത പ്രതികളെ പൊലീസ് പിടികൂടി. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദിനെയും ആദിലിനെയുമാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്