പുതിയ കാര്‍ഷിക നിയമങ്ങള്‍ തള്ളിക്കളയാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതി തള്ളാൻ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് ഇതിന് വേണ്ടി സഭ സമ്മേളിക്കുന്നത്. സമ്മേളനത്തിൽ കക്ഷിനേതാക്കൾക്ക് മാത്രമാണ് സംസാരിക്കാൻ അവസരം. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ട്.  സംസ്ഥാനത്തെ ഭരണ - പ്രതിപക്ഷങ്ങള്‍ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ബിജെപിയുടെ ഏക അംഗത്തിന്റെ എതിര്‍പ്പോടെ നിയമ ഭേദഗതികള്‍ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കും. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പ്രത്യേക സമ്മേളനം ചേരാന്‍ അനുമതി നല്‍കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

#360malayalam #360malayalamlive #latestnews

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതി തള്ളാൻ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് ഇതിന്.......    Read More on: http://360malayalam.com/single-post.php?nid=3145
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതി തള്ളാൻ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് ഇതിന്.......    Read More on: http://360malayalam.com/single-post.php?nid=3145
പുതിയ കാര്‍ഷിക നിയമങ്ങള്‍ തള്ളിക്കളയാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതി തള്ളാൻ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് ഇതിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്