റെയിൽവേ മേൽപ്പാലത്തിൽകാർ അപകടത്തിൽപ്പെട്ടു

അങ്ങാടിപ്പുറം: ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് ശനിയാഴ്ച രാവിലെ 4.30-ന് അപകടത്തിൽപ്പെട്ടത്. ‌യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൈവരികളിലെ കോൺക്രീറ്റ് കമ്പികളിൽ വാഹനത്തിന്റെ അടിഭാഗം കുടുങ്ങിയതിനാൽ ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്. അപകടംനടന്ന സ്ഥലത്ത് സൂചനാബോർഡും റോഡിൽ റിഫ്‌ളക്ടറുകളും ഇല്ല.


ഇവിടെ മുൻപും വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങളിൽ തകർന്ന കൈവരികളുടെ കോൺക്രീറ്റ് കമ്പികൾ പുറത്ത് തള്ളിനിൽക്കുകയാണ്. പാലത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ചെറിയ തൂണും തകർന്നിട്ടുണ്ട്. തകർന്ന കൈവരികളും തൂണും നേരെയാക്കാത്തതും വീണ്ടും അപകടത്തിന് കാരണമാകുന്നുണ്ട്.

#360malayalam #360malayalamlive #latestnews

ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ്.......    Read More on: http://360malayalam.com/single-post.php?nid=3126
ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ്.......    Read More on: http://360malayalam.com/single-post.php?nid=3126
റെയിൽവേ മേൽപ്പാലത്തിൽകാർ അപകടത്തിൽപ്പെട്ടു ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിൽ കാർ അപകടത്തിൽപ്പെട്ടു. എറണാകുളത്ത് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്