തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചപ്പോൾ യു.ഡി.എഫിന് വിജയം

തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭ ഓഫിസിൽ വച്ചാണ് വോട്ട് എണ്ണിയത്. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന് റീ പോളിം​ഗ് നടന്നത്. 99 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ജഹ്ഫർ കുന്നത്തേരിയാണ് വിജയിച്ചത്. യുഡിഎഫ് – 378, എൽഡിഎഫ് സ്വതന്ത്രൻ – 279, ബിജെപി- 9 എന്നിങ്ങനെയാണ് ഫലം. ഇവിടെ 80.2 ശതമാനം വോട്ടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. യന്ത്ര തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇവിടെ റീപോളിം​ഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുമാനിച്ചത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പിൽ 79.13 ശതമാനം ആയിരുന്നു രേഖപെടുത്തിയത്.


വയനാട് സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ പോളിംഗിലും യുഡിഎഫ് തന്നെയാണ് വിജയം നേടിയത്. യന്ത്രതകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാകാത്തതിനെതുടര്‍ന്ന് ഇന്ന് ഇവിടെ റീപോളിംഗ് നടത്തിയത്. 76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഡിസംബർ 10ന് ഉണ്ടായ പോളിംഗിനേക്കാൾ 10 വോട്ട് കുറവാണ് ഇത്തവണ പോൾ ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അസീസ് മാടാല (ആഎൻസി) -391, അസൈനാർ സ്വതന്ത്രൻ -255, ബീരാൻ പിഎം -സിപിഐ -167, സുധീർ എഎം -ബിജെപി -16 എന്നിങ്ങനെയാണ് ഫലം. 

#360malayalam #360malayalamlive #latestnews

തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി ന...    Read More on: http://360malayalam.com/single-post.php?nid=3100
തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി ന...    Read More on: http://360malayalam.com/single-post.php?nid=3100
തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചപ്പോൾ യു.ഡി.എഫിന് വിജയം തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭ ഓഫിസിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്