ജയ് ശ്രീറാം ബാനറിനെ മറുപടിയുമായി ഡി വൈ എഫ് ഐ; നഗരസഭയുടെ മുകളിൽ ദേശീയ പതാകയുമായാണ് പ്രതിഷേധം

പാലക്കാട് നഗരസഭയിൽ ജയശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയതിനെതിരെ ദേശീയപതാകയുടെ ബാനർ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. നഗരസഭാ ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഓഫീസിന് മുകളിൽ ദേശീയ പതാക തൂക്കിയത്.  വോട്ടെണ്ണൽ ദിവസം നഗരസഭാ ഓഫീസിന് മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ സമരം.നഗരസഭാ ഓഫീസിന് മുന്നിൽ  തടഞ്ഞെങ്കിലും പൊലീസിനെ വെട്ടിച്ചോടിയ അഞ്ചോളം പ്രവർത്തകർ നഗരസഭാ ഓഫീസിന് മുകളിൽ കയറി ദേശീയപതാകയുടെ ബാനർ തൂക്കി. 


ഓഫീസിലെ പ്രധാന ഗേറ്റിന് മുൻപിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി.എം. ശശി സമരം   ഉദ്ഘാടനം ചെയ്തു. ജയ് ശ്രീറാം ബാനർ സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.  വോട്ടെണ്ണൽ ദിവസം കൗണ്ടിംഗ് ഏജൻ്റുമാർക്കും സ്ഥാനാർത്ഥികൾക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ഇവരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി പാലക്കാട് എസ്.പി. എസ്  സുജിത് ദാസ് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും നടപടിയുണ്ടാവുമെന്നും എസ്.പി വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

പാലക്കാട് നഗരസഭയിൽ ജയശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയതിനെതിരെ ദേശീയപതാകയുടെ ബാനർ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. നഗരസഭാ ഓഫ...    Read More on: http://360malayalam.com/single-post.php?nid=3090
പാലക്കാട് നഗരസഭയിൽ ജയശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയതിനെതിരെ ദേശീയപതാകയുടെ ബാനർ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. നഗരസഭാ ഓഫ...    Read More on: http://360malayalam.com/single-post.php?nid=3090
ജയ് ശ്രീറാം ബാനറിനെ മറുപടിയുമായി ഡി വൈ എഫ് ഐ; നഗരസഭയുടെ മുകളിൽ ദേശീയ പതാകയുമായാണ് പ്രതിഷേധം പാലക്കാട് നഗരസഭയിൽ ജയശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയതിനെതിരെ ദേശീയപതാകയുടെ ബാനർ പ്രദർശിപ്പിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. നഗരസഭാ ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്