വെളിയംകോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടിനെതിരെ കേസെടുത്തു

വെളിയംകോട്: ഇന്നലെ വൈകീട്ട് വെളിയംകോട് പഞ്ചായത്തിലെ നാലാം വാർഡിൽ നടന്ന ആഹ്ളാദ പ്രകടനത്തിടെ എതിർ സ്ഥാനാർത്ഥിയുടെ ഭവനം ആക്രമിച്ചു എന്ന പരാതിയിലാണ് വെളിയംകോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടു കൂടിയായ റിയാസ് പഴഞ്ഞിക്കെതിരെ കേസെടുത്തത്. ആഹ്ളാദ പ്രകടനത്തിടെ എതിർ സ്ഥാനാർത്ഥിയുടെ വീട്ടിലെ വാതിലും കാറിനും നേരെ ആക്രമണമുണ്ടായി എന്ന രീതിയിൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തുടർന്നാണ് ഭവനത്തിൽ കയറി കയേറ്റം ഉൾപ്പെടെയുള്ള പരാതികളിൽ റിയസിനെതിരെ കേസുകൾ കൈ കൊണ്ടിട്ടുള്ളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് റിയാസ് പഴഞ്ഞിയും പ്രതികരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

#360malayalam #360malayalamlive #latestnews

ഇന്നലെ വൈകീട്ട് വെളിയംകോട് പഞ്ചായത്തിലെ നാലാം വാർഡിൽ നടന്ന ആഹ്ളാദ പ്രകടനത്തിടെ എതിർ സ്ഥാനാർത്ഥിയുടെ ഭവനം ആക്രമിച്ചു എന്ന പരാതി...    Read More on: http://360malayalam.com/single-post.php?nid=3089
ഇന്നലെ വൈകീട്ട് വെളിയംകോട് പഞ്ചായത്തിലെ നാലാം വാർഡിൽ നടന്ന ആഹ്ളാദ പ്രകടനത്തിടെ എതിർ സ്ഥാനാർത്ഥിയുടെ ഭവനം ആക്രമിച്ചു എന്ന പരാതി...    Read More on: http://360malayalam.com/single-post.php?nid=3089
വെളിയംകോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടിനെതിരെ കേസെടുത്തു ഇന്നലെ വൈകീട്ട് വെളിയംകോട് പഞ്ചായത്തിലെ നാലാം വാർഡിൽ നടന്ന ആഹ്ളാദ പ്രകടനത്തിടെ എതിർ സ്ഥാനാർത്ഥിയുടെ ഭവനം ആക്രമിച്ചു എന്ന പരാതിയിലാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്