സിഎം രവീന്ദ്രനെ രണ്ടാം ദിവസവും ചോദ്യം ചെയ്യൽ തുടങ്ങി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ഹാജരായത്. തുടർച്ചയായ രണ്ടാംദിവസമാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിനാല് മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്‌തത്. രവീന്ദ്രന്റെ മൊഴി വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും എൻഫോഴ്‌സ്‌മെന്റ് തുടർനടപടികൾ സ്വീകരിക്കുക. സ്വർണക്കടത്തിന് പിന്നിലെ കളളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതികൾ നൽകിയ മൊഴികളുടേയും അന്വേഷണ വേളയിൽ കണ്ടെടുത്ത തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.


വിവിധ സർക്കാർ പദ്ധതികളുടെ ടെൻഡർ നടപടികൾ,നിക്ഷേപകർ, ഊരാളുങ്കലിന് നൽകിയ വിവിധ കരാറുകൾ , ലൈഫ് മിഷൻ ഇടപാട് എന്നിവ സംബന്ധിച്ചെല്ലാം എൻഫോഴ്‌സ്‌മെന്റ് വിശദമായി രവീന്ദ്രനോട് ചോദിക്കുന്നുണ്ട്. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞിറങ്ങിയ രവീന്ദ്രനോട് മാദ്ധ്യമങ്ങൾ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. അതേസമയം, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രവീന്ദ്രൻ കൈമാറിയ രേഖകൾ ഇ ഡി വിശദമായി പരിശോധിക്കും. കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയ രവീന്ദ്രൻ നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് ഇ ഡിക്ക് മുന്നിൽ ഹാജരായത്.

#360malayalam #360malayalamlive #latestnews

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ഹ...    Read More on: http://360malayalam.com/single-post.php?nid=3083
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ഹ...    Read More on: http://360malayalam.com/single-post.php?nid=3083
സിഎം രവീന്ദ്രനെ രണ്ടാം ദിവസവും ചോദ്യം ചെയ്യൽ തുടങ്ങി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ഹാജരായത്. തുടർച്ചയായ രണ്ടാംദിവസമാണ് രവീന്ദ്രനെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്