യു ഡി എഫിന്റെ ശ്രമം ബാലിശം; സൗജന്യ വാക്സിൻ പ്രഖ്യാപനം കൊവിഡ് ചികിത്സയുടെ ഭാഗം

തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണം സൗജന്യമായി നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാണെന്ന വി​ശദീകരണവുമായി​ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുഖ്യമന്ത്രിയുടെ വാക്കുകളെ ചട്ട ലംഘനമായി വ്യാഖ്യാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

'കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വാക്‌സിനും ചികിത്സയുടെ ഭാഗമാണ്.രോഗചികിത്സയുമായി ബന്ധപ്പെട്ട് ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അത് പുതിയൊരു കാര്യമല്ല. മാദ്ധ്യങ്ങളുമായി സംസാരിക്കുമ്പോൾ ചോദ്യങ്ങളുയരുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ നിലപാട് പറയും. കൊവിഡ് ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ യുഡിഎഫ് വാദങ്ങൾ ബാലിശമാണ്.ഏത് പ്രസ്താവനയും ഉത്തരവാദിത്ത ബോധത്തോടെ നടത്തുന്ന ഒരാളാണ് മുഖ്യമന്ത്രി. അദ്ദേഹം പറഞ്ഞതെല്ലാം കൃത്യതയുള്ള നിലപാടുകളാണ്'-വിജയരാഘവൻ പറഞ്ഞു.


ലൈഫ് പദ്ധതി ഉപേക്ഷിക്കുമെന്നും കേരളാബാങ്ക് വേണ്ടെന്നുവയ്ക്കുമെന്നതടക്കമുളള യു ഡി എഫിന്റെയും കോൺഗ്രസ് നേതാക്കളുടേയും പ്രഖ്യാപനങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'നിരാശയിൽ നിന്നും ഉയർന്ന് വന്ന അഭിപ്രായ പ്രകടനങ്ങളായി ഇതിനെ കണ്ടാൽ മതി. ബാലിശമായ വാദങ്ങളുയർത്താനാണ് യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നത്. ജനങ്ങളിക്കാര്യങ്ങൾ നിരാകരിക്കും' -അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് യു ഡി എഫ് പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂരിൽ വച്ച് ഇത്തരം പ്രഖ്യാപനം നടത്തിയത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി​യുടെ പ്രസ്താവനയ്ക്കെതി​രെ യുഡി​ എഫ് തി​രഞ്ഞെടുപ്പ് കമ്മി​ഷന് പരാതി​ നൽകി​യി​രുന്നു. തി​രഞ്ഞെടുപ്പ് കമ്മി​ഷനെ സമീപി​ക്കാനുളള തീരുമാനത്തി​ലാണ് ബി​ ജെ പി​യും.

#360malayalam #360malayalamlive #latestnews

കൊവിഡ് വാക്സിൻ വിതരണം സൗജന്യമായി നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗ...    Read More on: http://360malayalam.com/single-post.php?nid=3012
കൊവിഡ് വാക്സിൻ വിതരണം സൗജന്യമായി നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗ...    Read More on: http://360malayalam.com/single-post.php?nid=3012
യു ഡി എഫിന്റെ ശ്രമം ബാലിശം; സൗജന്യ വാക്സിൻ പ്രഖ്യാപനം കൊവിഡ് ചികിത്സയുടെ ഭാഗം കൊവിഡ് വാക്സിൻ വിതരണം സൗജന്യമായി നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാണെന്ന വി​ശദീകരണവുമായി​ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുഖ്യമന്ത്രിയുടെ വാക്കുകളെ ചട്ട ലംഘനമായി വ്യാഖ്യാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്