വരാനിരിക്കുന്നത് വൻ കൊവിഡ് വ്യാപനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുമെന്ന് സൂചന നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരാനിരിക്കുന്നത് വൻ കൊവിഡ് വ്യാപന സാഹചര്യമാണ്. ഇത് മുൻനിർത്തി ആശുപത്രികൾക്കും പൊലീസിനും ആരോഗ്യപ്രവർത്തകർക്കും നിർദ്ദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരും സെൽഫ് ലോക‌്ഡൗൺ പാലിക്കണം. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്ത് പോകരുതെന്നും പ്രായമായവരും കുട്ടികളും വീടുകളിൽ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തോടൊപ്പം മരണനിരക്കിലും വർദ്ധനവുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. മുൻപ് ലോക്‌ഡൗൺ മാ‌റ്റിയപ്പോൾ രോഗനിരക്ക് കുത്തനെ ഉയർന്നിരുന്നു. അതിനെക്കാളും അധികമായ രോഗവ്യാപന സാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കെ.കെ.ശൈലജ അറിയിച്ചു.


കൊവിഡ് ചട്ടലംഘനം നടത്തിയതിന് ഇന്നലെ തിരുവനന്തപുരത്തെ പോത്തീസ് അടച്ചുപൂട്ടിയ നടപടിയിൽ ജില്ലാ ഭരണകൂടത്തിന് അനുകൂലമായി മന്ത്രി പ്രതികരിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് പോത്തീസിൽ നടന്നതെന്നും വില കുറച്ച് വിൽക്കാം എന്നാൽ കൊവിഡ് മാനദണ്‌ഡങ്ങൾ പാലിച്ച് വേണമായിരുന്നു അവയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായാൽ സാമ്പത്തികശേഷിയുള‌ളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുമെന്ന് സൂചന നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരാനിരിക്കുന്നത് വൻ കൊവിഡ...    Read More on: http://360malayalam.com/single-post.php?nid=2995
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുമെന്ന് സൂചന നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരാനിരിക്കുന്നത് വൻ കൊവിഡ...    Read More on: http://360malayalam.com/single-post.php?nid=2995
വരാനിരിക്കുന്നത് വൻ കൊവിഡ് വ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുമെന്ന് സൂചന നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരാനിരിക്കുന്നത് വൻ കൊവിഡ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്