സൗദി, യു.എ.ഇ., ഖത്തർ, കുവൈറ്റ്‌, ബഹ്‌റൈൻ കോവിഡ് വാർത്തകൾ

സൗദിയില്‍ ഇന്ന് 19,72 പേര്‍ കൊവിഡ് മുക്തരായി; 1,258 പുതിയ കേസുകൾ

സൗദിയില്‍ ഇന്ന് 1,258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 280,093 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,72 പേരാണ് കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 242,053 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് 32 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 2,949 ആയി.

റിയാദ് 89, ഹുഫൂഫ് 75, ദമാം 65, മക്ക 54, മദീന 51, ജിദ്ദ 50, ബുറൈദ 45, നജ്‌റാൻ 43, തായിഫ് 33, യാമ്പു 31, അബഹ 31, തബൂക് 26, ഹായിൽ 10, ജിസാൻ 7 ഇന്നത്തെ ചില കണക്കുകൾ

യുഎഇയിൽ 164 പുതിയ കോവിഡ് -19 കേസുകൾ, 248 രോഗമുക്തി

164 പുതിയ കോവിഡ് -19 കേസുകൾ, 248 വീണ്ടെടുക്കൽ, മരണമൊന്നുമില്ലെന്ന് യുഎഇ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് ഇതുവരെ 5.2 ദശലക്ഷം കോവിഡ് -19 ടെസ്റ്റുകൾ നടന്നിട്ടുണ്ട്, ഇത് രാജ്യത്തെ വളവ് പരന്നതാക്കാൻ സഹായിക്കുകയും മറ്റ് രാജ്യങ്ങൾ കൊടുമുടികളിലേക്ക് നീങ്ങുകയും ചെയ്തു.

അതേസമയം, നാല് ദിവസത്തെ ഈദ് അൽ അധാ ഇടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും തുറക്കുമ്പോൾ യുഎഇയിലെ പള്ളികൾക്ക് ഇന്ന് മുതൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ കഴിയും.  ജൂലൈ 1 ന് വീണ്ടും തുറന്നതിനുശേഷം പള്ളികൾ 30 ശതമാനത്തിൽ പ്രവർത്തിക്കുന്നു. ആരാധകർ പരസ്പരം രണ്ട് മീറ്റർ ദൂരം നിലനിർത്തണം.

കുവൈത്തില്‍ ഇന്ന് 388 പേര്‍ക്ക് കൊവിഡ്; നാല് മരണം, 526 രോഗമുക്തി

കുവൈത്തില്‍ ഇന്ന് 388 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ പുതുതായി 526 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 68,299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 59,739 പേരും പൂര്‍ണമായി രോഗമുക്തി നേടി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ കുവൈത്തില്‍ ആകെ കൊവിഡ് മരണം 461 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 8,099 പേരാണ്. ഇതില്‍ 126 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഖത്തറില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ്; 223 രോഗമുക്തി

ഖത്തറില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേരാണ് വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 108002 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,143 പേരാണ്. 215 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇന്ന് രണ്ടു പേരെ കൂടി തീവ്ര പരിതരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടുകൂടി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം 75 ആയി.

ബഹ്‌റൈനില്‍ 455 പേര്‍ കോവിഡ് മുക്തരായി; 346 പുതിയ കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 455 പേര്‍ കോവിഡ് മുക്തരായതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം ഇഅറിയിച്ചു. 346 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 145 പേര്‍ പ്രവാസി തൊഴിലാളികളാണ്. 197 പേര്‍ സജീവമായ കേസുകളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരും. യാത്രയുമായി ബന്ധപ്പെട്ട ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ നിലവിലെ മരണസംഖ്യ 147 ആണ്. ഇന്നലെ 7,425 കോവിഡ് -19 പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതു വരെ രോഗമുക്തി നേടിയത് 38,666 പേരാണ്.

#360malayalam #360malayalamlive #latestnews

സൗദിയില്‍ ഇന്ന് 1,258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 280,093 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,72 പേരാണ്...    Read More on: http://360malayalam.com/single-post.php?nid=298
സൗദിയില്‍ ഇന്ന് 1,258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 280,093 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,72 പേരാണ്...    Read More on: http://360malayalam.com/single-post.php?nid=298
സൗദി, യു.എ.ഇ., ഖത്തർ, കുവൈറ്റ്‌, ബഹ്‌റൈൻ കോവിഡ് വാർത്തകൾ സൗദിയില്‍ ഇന്ന് 1,258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 280,093 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,72 പേരാണ് കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്