സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്റേത്

തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയുടെ പേരിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവ‌റ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും. മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് തീരുമാനമെടുത്തത്. രവീന്ദ്രന് ഒരാഴ്‌ച വിശ്രമം വേണമെന്നാണ് മെഡിക്കൽ ബോർഡ് നി‌ർദ്ദേശിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസിലും ഇതുമായി ബന്ധപ്പെട്ട ബിനാമി, കള‌ളപ്പണ ഇടപാടുകളുള‌ള മ‌റ്റ് കേസുകളിലും ചോദ്യം ചെയ്യാൻ ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. നവംബർ 6നായിരുന്നു ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ കൊവിഡ് ബാധിച്ച് ഇതിനു തലേനാൾ രവീന്ദ്രൻ ആശുപത്രിയിൽ അഡ്‌മി‌റ്റായി. തുടർന്ന് രോഗമുക്തി നേടി ക്വാറന്റൈനിലായിരുന്നപ്പോൾ വീണ്ടും നോട്ടീസ് നൽകി. പക്ഷെ ശ്വാസ തടസമുണ്ടെന്ന് കാട്ടി രവീന്ദ്രൻ വീണ്ടും മെഡിക്കൽ കോളേജിൽ അഡ്‌മി‌റ്റായി. തുടർന്ന് നവംബർ 10ന് മൂന്നാമത് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മൂന്നാമതും കൊവിഡ് അസ്വസ്ഥതകളെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എന്നാൽ നോട്ടീസ് ലഭിക്കുമ്പോഴെല്ലാം രവീന്ദ്രൻ ചികിത്സ തേടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് ഇ.ഡി സംശയിക്കുന്നു. മുൻപ് ശിവശങ്കർ ആയുർവേദ ചികിത്സയിലായിരിക്കെ അറസ്‌റ്റ് ചെയ്യുന്നത് നാല് ദിവസം ഹൈക്കോടതി തടഞ്ഞപ്പോൾ ഉടൻ ഡിസ്‌ചാർജായത് ഇ.ഡിയുടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.



#360malayalam #360malayalamlive #latestnews

കൊവിഡാനന്തര ചികിത്സയുടെ പേരിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവ‌റ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ...    Read More on: http://360malayalam.com/single-post.php?nid=2979
കൊവിഡാനന്തര ചികിത്സയുടെ പേരിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവ‌റ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ...    Read More on: http://360malayalam.com/single-post.php?nid=2979
സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്റേത് കൊവിഡാനന്തര ചികിത്സയുടെ പേരിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവ‌റ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും. മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്