ആരോപണത്തില്‍ കഴമ്പില്ല; ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്‍റെ പരാതി ജയില്‍ വകുപ്പ് തള്ളി

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​രു​ടെ​ ​പേ​രു​ക​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യാ​ൽ​ ​കൊ​ന്നു​ക​ള​യു​മെ​ന്ന് ചിലർ ​ജ​യി​ലി​ലെ​ത്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ ​സ്വ​പ്നാ​ ​സു​രേ​ഷി​ന്റെ​ ​പ​രാ​തി​യി​ൽ​ ​ക​ഴ​മ്പി​ല്ലെ​ന്ന ​ജ​യി​ൽ​ ​വ​കു​പ്പി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി. റിപ്പോർട്ടിൽ സ്വപ്നയുടേതെന്ന് പറഞ്ഞ് ചേർത്തിരിക്കുന്ന പരാമർശങ്ങളാണ് വിവാദത്തിന് ഇടയാക്കുന്നത്. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന പറഞ്ഞുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അ​ഭി​ഭാ​ഷ​ക​ൻ​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​അ​പേ​ക്ഷ​യി​ൽ​ ​എ​ന്താ​ണ് ​എ​ഴു​തി​യി​രു​ന്ന​തെ​ന്ന് ​വാ​യി​ച്ചു​ ​നോ​ക്കാ​തെ​ ​ഒ​പ്പി​ട്ടു​ ​ന​ൽ​കി​, അ​ട്ട​ക്കു​ള​ങ്ങ​ര​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​ക​സ്​​റ്റ​ഡി​യി​ലേ​ക്ക് ​മാ​റി​യ​പ്പോ​ൾ​ ​അ​ഭി​ഭാ​ഷ​ക​നോ​ട് ​സു​ര​ക്ഷ​ ​സം​ബ​ന്ധി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ ​സം​സാ​രി​ച്ചി​രു​ന്നു, ​ജ​യി​ലി​ൽ​ ​ത​നി​ക്ക് ​അ​ത്ത​ര​മൊ​രു​ ​ഭീ​ഷ​ണി​യി​ല്ല എന്നിങ്ങനെ സ്വപ്ന പറഞ്ഞുവെന്ന് റിപ്പോർട്ടിൽ പരാമർശമുളളതായാണ് അറിയുന്നത്. ഇത് സ്വപ്ന കോടതിയിൽ കൊടുത്ത മൊഴിക്ക് വിപരീതമാണ്. ഒന്നുകിൽ സ്വപ്ന കോടതിയിൽ പറഞ്ഞ മൊഴിയിൽ വീണ്ടും മാറ്റം വരുത്തി. അല്ലെങ്കിൽ അന്വേഷണ റിപ്പോർട്ടിൽ സ്വപ്നയുടേതെന്നു പറഞ്ഞ് അവർ പറയാത്ത കാര്യങ്ങൾ എഴുതിച്ചേർത്തു എന്നതരത്തതിലുളള ആരോപണമാണ് ഉയരുന്നത്. എ​റ​ണാ​കു​ളം​ ​അ​ഡി.​ചീ​ഫ് ​ജു​ഡി​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​ത​ന്റെ​യും​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​ജീ​വ​ന് ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ​സ്വ​പ്ന​ ​പറഞ്ഞത്. 


സ്വ​പ്ന​യെ​ ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​ജ​യി​ലി​ലെ​ത്തി​ച്ച​ ​ഒ​ക്ടോ​ബ​ർ​ 14​ ​മു​ത​ൽ​ ​ന​വം​ബ​ർ​ 25​ ​വ​രെ​യു​ള്ള​ ​കാ​മ​റാ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചും​ ​ജ​യി​ൽ​ ​ജീ​വ​ന​ക്കാ​രി​ൽ​ ​നി​ന്ന് ​മൊ​ഴി​യെ​ടു​ത്തു​മാ​ണ് ​ദ​ക്ഷി​ണ​ ​മേ​ഖ​ലാ​ ​ജ​യി​ൽ​ ​ഡി.​ഐ.​ജി​ ​അ​ജ​യ​കു​മാ​ർ​ ​സ്വ​പ്ന​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ക​ഴ​മ്പി​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​ക്കാ​ര്യം​ ​കോ​ട​തി​യെ​ ​അ​റി​യി​ക്കാ​നും​ ​നീ​ക്ക​മു​ണ്ട്. ​​സ്വ​പ്ന​യു​ടെ​ ​അ​മ്മ​യും​ ​മ​ക്ക​ളും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ഞ്ചു​ ​ബ​ന്ധു​ക്ക​ളും​ ​ക​സ്​​റ്റം​സ്,​ ​ഇ.​ഡി,​ ​വി​ജി​ല​ൻ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​അ​ല്ലാ​തെ​ ​മ​​​റ്റാ​രും​ ​ജ​യി​ലി​ൽ​ ​അ​വ​രെ​ ​ക​ണ്ടി​ട്ടി​ല്ലെ​ന്ന് ​ജ​യി​ൽ​ ​അ​ധി​കൃ​ത​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​അ​മ്മ,​ ​സ​ഹോ​ദ​ര​ൻ,​ ​ഭ​ർ​ത്താ​വ്,​ ​ര​ണ്ടു​ ​മ​ക്ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​ക​സ്റ്റം​സ്,​ ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മാ​ത്ര​മാ​ണ് ​കാ​ണാ​നാ​വു​ക.​ ​കൊ​ഫെ​പോ​സ​ ​ചു​മ​ത്തി​യ​തി​നാ​ൽ​ ​ര​ഹ​സ്യ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​കൊ​ച്ചി​യി​ൽ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ത​ല്ലാ​തെ,​ ​പു​റ​ത്തു​ ​കൊ​ണ്ടു​പോ​യി​ട്ടി​ല്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദക്ഷിണമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട് ജയിൽ മേധാവിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് ജയിൽ മേധാവി സർക്കാരിന് കൈമാറുക. ജീ​വ​ന് ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും​ ​സം​ര​ക്ഷ​ണം​ ​ന​ൽ​ക​ണ​മെ​ന്നും​ ​സ്വ​പ്‌​ന​ ​കോ​ട​തി​യി​ൽ​ ​ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്ര​ത്യേ​ക​ ​സു​ര​ക്ഷ​ ​തു​ട​രാ​ൻ​ ​ജ​യി​ൽ​ ​മേ​ധാ​വി​ ​നി​ർ​ദേ​ശിച്ചിരുന്നു.​ ​സ്വ​പ്ന​ ​അ​ട്ട​ക്കു​ള​ങ്ങ​ര​യിൽ​ ​നി​ന്നു​ ​പോ​കു​ന്ന​തു​വ​രെ​യു​ള്ള ​ദൃ​ശ്യ​ങ്ങ​ൾ​ ​സൂ​ക്ഷി​ക്കും.​ വാ​ർ​ഡ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 24​ ​മ​ണി​ക്കൂ​റും​ ​നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.​ ​സ്വ​പ്ന​യുടെ സെ​ൽ​ ​സി.​സി.​ടി.​വി​ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയത്. ജ​യി​ൽ​ ​ക​വാ​ട​ത്തി​ൽ​ ​സാ​യു​ധ​ ​പൊ​ലീ​സി​നെ​യും​ ​വി​ന്യ​സി​ച്ചിരുന്നു.



#360malayalam #360malayalamlive #latestnews

ഉ​ന്ന​ത​രു​ടെ​ ​പേ​രു​ക​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യാ​ൽ​ ​കൊ​ന്നു​ക​ള​യു​മെ​ന്ന് ചിലർ ​ജ​യി​ലി​ലെ​ത്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്...    Read More on: http://360malayalam.com/single-post.php?nid=2978
ഉ​ന്ന​ത​രു​ടെ​ ​പേ​രു​ക​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യാ​ൽ​ ​കൊ​ന്നു​ക​ള​യു​മെ​ന്ന് ചിലർ ​ജ​യി​ലി​ലെ​ത്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്...    Read More on: http://360malayalam.com/single-post.php?nid=2978
ആരോപണത്തില്‍ കഴമ്പില്ല; ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്‍റെ പരാതി ജയില്‍ വകുപ്പ് തള്ളി ഉ​ന്ന​ത​രു​ടെ​ ​പേ​രു​ക​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യാ​ൽ​ ​കൊ​ന്നു​ക​ള​യു​മെ​ന്ന് ചിലർ ​ജ​യി​ലി​ലെ​ത്തി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ ​സ്വ​പ്നാ​ ​സു​രേ​ഷി​ന്റെ​ ​പ​രാ​തി​യി​ൽ​ ​ക​ഴ​മ്പി​ല്ലെ​ന്ന ​ജ​യി​ൽ​ ​വ​കു​പ്പി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി. റിപ്പോർട്ടിൽ സ്വപ്നയുടേതെന്ന് പറഞ്ഞ് ചേർത്തിരിക്കുന്ന പരാമർശങ്ങളാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്