ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്‌ചത്തെ സാവകാശം തേടി സി എം രവീന്ദ്രൻ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ. രണ്ടാഴ്‌ചത്തെ സമയം വേണമെന്നാണ് ആവശ്യം. തനിക്ക് കടുത്ത തലവേദനയും കഴുത്തുവേദനയുമാണെന്നാണ് രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റിന് അയച്ച കത്തിൽ പറയുന്നത്. മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും രവീന്ദ്രൻ കത്തിനൊപ്പം ചേർത്തിട്ടുണ്ട്. തനിക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രൻ കത്തിൽ പറയുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സി എം രവീന്ദ്രൻ എൻഫോഴ്സ്‌മെന്റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളായത് കൊണ്ടും മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നതിനാലും ചോദ്യം ചെയ്യലിൽ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് എൻഫോഴ്‌സ്‌മെന്റ് എന്നാണ് വിവരം. ആരോഗ്യം വീണ്ടെടുക്കും വരെ കാത്തിരിക്കാനാകും എൻഫോഴ്സ്‌മെന്റ് തീരുമാനം.


ആദ്യം കൊവിഡ് ബാധിച്ചും പിന്നീട് കൊവിഡനന്തര ചികിത്സയുടെ പേരു പറഞ്ഞുമാണ് ഒഴിഞ്ഞു നിന്നതെങ്കിൽ ഇപ്പോൾ കഴുത്തിനും തലയ്‌ക്കും വേദനയും അനുബന്ധ പ്രശ്‌നങ്ങളുമാണ് രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റിനോട് പറയുന്ന കാരണങ്ങൾ. ഇന്നലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നശേഷം അദ്ദേഹത്തെ എം ആർ ഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. രവീന്ദ്രന്റെ മറ്റ് ചില പരിശോധനകൾ കൂടി ഇന്ന് നടക്കും.

#360malayalam #360malayalamlive #latestnews

എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ. രണ്ടാഴ്‌...    Read More on: http://360malayalam.com/single-post.php?nid=2959
എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ. രണ്ടാഴ്‌...    Read More on: http://360malayalam.com/single-post.php?nid=2959
ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്‌ചത്തെ സാവകാശം തേടി സി എം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ. രണ്ടാഴ്‌ചത്തെ സമയം വേണമെന്നാണ് ആവശ്യം. തനിക്ക് കടുത്ത തലവേദനയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്