വെൽഫെയർ പാർട്ടി പ്രകടന പത്രിക പുറത്തിറക്കി

മാറഞ്ചേരി: പരിച്ചകം പതിനൊന്നാം വാർഡിൽ വെൽഫെയർ പാർട്ടി പ്രകടന പത്രിക പുറത്തിറക്കി. വാർഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും പ്രവർത്തന പരിപാടികളും ആണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തെങ്ങ് കൃഷിയുടെ വ്യാപനത്തിനും നിലവിൽ പരിച്ചകത്തുനിന്നും കാഞ്ഞിരമുക്ക് വേറെ മൃഗാശുപത്രി ആവശ്യങ്ങൾക്ക് പോകേണ്ടി വരുന്ന ദുരവസ്ഥക്ക് പരിഹാരമായി  മൃഗാശുപത്രി യുടെ സബ് സെൻറർ പരിച്ചകത് സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നു വരെയുള്ള  പ്രവർത്തനപരിപാടികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


പ്രകാശനകർമ്മം വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് മൻസൂർ മാറഞ്ചേരി വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലത്തിന്  കൈമാറി നിർവഹിച്ചു. പതിനൊന്നാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി ഫാത്തിമത്ത് നഹീദ ടീച്ചർ, പരിച്ചകം യൂണിറ്റ് പ്രസിഡൻറ് അബ്ദു, അഷ്റഫ് പന്തലൂർ , മുഹമ്മദ് ഹാജി ,നാസർ ടി പി ,ആഷിക് നിസാർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


#360malayalam #360malayalamlive #latestnews

പരിച്ചകം പതിനൊന്നാം വാർഡിൽ വെൽഫെയർ പാർട്ടി പ്രകടന പത്രിക പുറത്തിറക്കി. വാർഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും....    Read More on: http://360malayalam.com/single-post.php?nid=2958
പരിച്ചകം പതിനൊന്നാം വാർഡിൽ വെൽഫെയർ പാർട്ടി പ്രകടന പത്രിക പുറത്തിറക്കി. വാർഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും....    Read More on: http://360malayalam.com/single-post.php?nid=2958
വെൽഫെയർ പാർട്ടി പ്രകടന പത്രിക പുറത്തിറക്കി പരിച്ചകം പതിനൊന്നാം വാർഡിൽ വെൽഫെയർ പാർട്ടി പ്രകടന പത്രിക പുറത്തിറക്കി. വാർഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്