തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനി നിശബ്ദ പ്രചാരണം. 5 ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 


350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. ഇതിനായി 12,643 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 473 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും ഏർപ്പെടുത്തി. 5 ജില്ലകളിലായി 63000 ത്തോളം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.

#360malayalam #360malayalamlive #latestnews

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനി നിശബ്ദ പ്രചാരണം. ...    Read More on: http://360malayalam.com/single-post.php?nid=2937
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനി നിശബ്ദ പ്രചാരണം. ...    Read More on: http://360malayalam.com/single-post.php?nid=2937
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനി നിശബ്ദ പ്രചാരണം. 5 ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. എറണാകുളം, കോട്ടയം,.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്