ത്രിതല ഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളുടെ ശമ്പളം

തദ്ദേശ ത്രിതല ഭരണസ്ഥാപനങ്ങളിലേക്ക്  ഇത്ര വാശിയേറിയ പോരാട്ടം നടത്തി വിജയിക്കുന്ന അംഗങ്ങള്‍ക്കും തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും ചെയര്‍മാനും വൈസ് ചെയര്‍മാന്‍മാരും മേയറും ഡപ്യൂട്ടി മേയര്‍മാരും ആകുന്നവര്‍ക്ക് എത്ര രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുന്നത്


തുച്ഛമാണെന്ന് തോന്നുന്ന തുകയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ശമ്പളം എന്നല്ല, ഓണറേറിയം എന്ന പേരിലാണ് ഇവര്‍ക്ക് പ്രതിമാസം നല്‍കുന്ന തുകയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ തദ്ദേശ സ്ഥാപന ങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം പരിഷ്കരിച്ചത് 2016ലാണ്. തദ്ദേശ സംവിധാനത്തിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റിന് മാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുക. അംഗങ്ങൾക്ക് വെറും 7000 രൂപ മാത്രമാണ് പ്രതിമാസം നല്‍കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തു കളിലായി 15,962 ജനപ്രതിനിധികളുണ്ട്.


ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8800 രൂപയുമാണു പ്രതിമാസം ഓണറേറിയം. അംഗങ്ങൾക്ക് 7,600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോര്‍പ റേഷനുകള്‍ക്കുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9,400 രൂപയും അംഗങ്ങൾക്ക് 8800 രൂപയുമാണ് ഓണറേറിയം.


സംസ്ഥാനത്ത് 86 മുനിസിപ്പാലിറ്റികളും ആകെ 3,078 വാര്‍ഡുകളുമുണ്ട്. മുനിസിപ്പാലിറ്റികളും കോര്‍പറേ ഷനുകളിലും വാര്‍ഡ് അംഗങ്ങളെ കൗണ്‍സിലര്‍ എന്നാണ് വിളിക്കുന്നത്. മുനിസിപ്പാലിറ്റിയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ല, പകരം ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ്. ചെയര്‍മാന് 14,600 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയുമാണ് പ്രതിമാസം ഓണറേറിയം. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9400 രൂപയും കൗണ്‍ലിസര്‍മാര്‍ക്ക് 7,600 രൂപയും ലഭിക്കും.


സംസ്ഥാനത്ത് 6 കോര്‍പറേഷനുകളാണുള്ളത്. കോര്‍പറേഷന്‍ മേയര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഒരേ ഓണറേറിയമാണ്. 15,800 രൂപ. ഡപ്യൂട്ടി മേയര്‍ക്ക് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് 9,400 രൂപയും കൗണ്‍സിലര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുന്നത്.


ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കും മുനിസിപ്പാ ലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവി വഹിക്കുന്നവര്‍ക്കും കോര്‍പറേഷനുകളിലെ മേയര്‍മാര്‍ക്കും ഡപ്യൂട്ടി മേയര്‍മാര്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും ഒരു യോഗത്തിന് 250 രൂപ ഹാജര്‍ ബത്ത ലഭിക്കും. ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജര്‍ ബത്തയായി എഴുതിയെടുക്കാനാവുക. ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പറേഷന്‍ വരെയുള്ള സമിതികളിലെ അംഗങ്ങൾക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജര്‍ ബത്ത. ഇവര്‍ക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.

#360malayalam #360malayalamlive #latestnews

തദ്ദേശ ത്രിതല ഭരണസ്ഥാപനങ്ങളിലേക്ക് ഇത്ര വാശിയേറിയ പോരാട്ടം നടത്തി വിജയിക്കുന്ന അംഗങ്ങള്‍ക്കും തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്...    Read More on: http://360malayalam.com/single-post.php?nid=2906
തദ്ദേശ ത്രിതല ഭരണസ്ഥാപനങ്ങളിലേക്ക് ഇത്ര വാശിയേറിയ പോരാട്ടം നടത്തി വിജയിക്കുന്ന അംഗങ്ങള്‍ക്കും തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്...    Read More on: http://360malayalam.com/single-post.php?nid=2906
ത്രിതല ഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളുടെ ശമ്പളം തദ്ദേശ ത്രിതല ഭരണസ്ഥാപനങ്ങളിലേക്ക് ഇത്ര വാശിയേറിയ പോരാട്ടം നടത്തി വിജയിക്കുന്ന അംഗങ്ങള്‍ക്കും തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും ചെയര്‍മാനും വൈസ് ചെയര്‍മാന്‍മാരും മേയറും ഡപ്യൂട്ടി മേയര്‍മാരും ആകുന്നവര്‍ക്ക് എത്ര രൂപയാണ് പ്രതിമാസം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്