വയൽ നികത്തി കെട്ടിട നിർമ്മാണം; പോലീസ് തടഞ്ഞു

കുറ്റിപ്പുറം: വയൽനികത്തി കെട്ടിടംനിർമിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. തിരൂർ റോഡിലെ മഞ്ചാടിയിൽ റെയിൽവേപാളത്തിന് സമീപമുള്ള ഭൂമിയിലാണ് അനധികൃതമായി കെട്ടിടനിർമാണം പുരോഗമിച്ചിരുന്നത്.ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് തണ്ണീർത്തടസംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തത്. പഞ്ചായത്തിൽനിന്ന് കെട്ടിടനിർമാണാനുമതി വാങ്ങിയശേഷമായിരുന്നു പണികൾ നടത്തിയിരുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകളിൽനിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് ഇടപെട്ട് പണികൾ നിർത്തിവെപ്പിച്ചത്.


ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ നിർമാണം നടത്താൻ അനുമതി ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഭൂമി പൂർവസ്ഥിതിയിലാക്കാൻ ഉടമയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്. ഇത്തരത്തിൽ വയലുകൾ, കുളങ്ങൾ മുതലായവ തൂർക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ പറഞ്ഞു

#360malayalam #360malayalamlive #latestnews

വയൽനികത്തി കെട്ടിടംനിർമിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. തിരൂർ റോഡിലെ മഞ്ചാടിയിൽ റെയിൽവേപാളത്തിന് സമീപമുള്ള.......    Read More on: http://360malayalam.com/single-post.php?nid=2878
വയൽനികത്തി കെട്ടിടംനിർമിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. തിരൂർ റോഡിലെ മഞ്ചാടിയിൽ റെയിൽവേപാളത്തിന് സമീപമുള്ള.......    Read More on: http://360malayalam.com/single-post.php?nid=2878
വയൽ നികത്തി കെട്ടിട നിർമ്മാണം; പോലീസ് തടഞ്ഞു വയൽനികത്തി കെട്ടിടംനിർമിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. തിരൂർ റോഡിലെ മഞ്ചാടിയിൽ റെയിൽവേപാളത്തിന് സമീപമുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്