സ്വ​പ്ന​യും​ ​​ഉ​ന്ന​ത​നുമായുളള​ ​വാ​ട്സ് ​ആ​പ് ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ഇ ഡി വീണ്ടെടുത്തു

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​പ്ന​യും​ ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​യി​ലു​ള്ള​ ​ഉ​ന്ന​ത​നും​ ​ത​മ്മി​ലു​ള്ള​ ​വാ​ട്സ് ​ആ​പ് ​സ​ന്ദേ​ശ​ങ്ങ​ൾ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​വീ​ണ്ടെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​സ​ന്ദേ​ശ​ങ്ങ​ളാ​ണ് ​സ്വ​പ്ന​യു​ടെ​ ​ഫോ​ണി​ൽ​ ​നി​ന്നു​ ​ശാ​സ്ത്രീ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​ ​വീ​ണ്ടെ​ടു​ത്ത​ത്.​ ​ഡോ​ള​ർ​ ​ക​ട​ത്തി​ല​ട​ക്കം​ ​സു​പ്ര​ധാ​ന​ ​വി​വര​ങ്ങ​ളു​ള്ള​ ​ചാ​റ്റു​ക​ളാ​ണി​വ.​ ​സ്വ​പ്ന​യ്ക്കൊ​പ്പം​ ​ഇ​ദ്ദേ​ഹം​ ​നാ​ലു​വ​ട്ടം​ ​വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തി​ന്റെ​യും​ ​ഗ്രീ​ൻ​ ​ചാ​ന​ൽ​ ​സൗ​ക​ര്യ​മു​പ​യോ​ഗി​ച്ച് ​സ്വ​ന്തം​ ​ബാ​ഗി​ൽ​ ​ഡോ​ള​ർ​ ​ക​ട​ത്തി​യ​തി​ന്റെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​വീ​ണ്ടെ​ടു​ത്ത​ ​ചാ​റ്റി​ലു​ണ്ടെ​ന്നാ​ണ് ​വി​വ​രം.​ ​ഏ​താ​നും​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ​ 20​ ​ത​വ​ണ​ത്തെ​ ​വി​ദേ​ശ​യാ​ത്ര​യു​ടെ​യും​ ​സ്വ​പ്ന​യു​മാ​യു​ള്ള​ ​വ്യ​ക്തി​ബ​ന്ധ​ത്തി​ന്റെ​യും​ ​വി​ദേ​ശ​ത്തെ​ ​കൂ​ടി​ക്കാ​ഴ്ച​ക​ളു​ടെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​ഈ​ ​ദൈ​നം​ദി​ന​ ​ചാ​റ്റു​ക​ളി​ലു​ണ്ടെ​ന്നാ​ണ് ​സൂ​ച​ന.


രാ​ഷ്ട്രീ​യ,​ ​സി​നി​മ,​ ​ഉ​ദ്യോ​ഗ​സ്ഥ​ ​പ്ര​മു​ഖ​രു​ടെ​ ​ക​ള്ള​പ്പ​ണം​ ​ഡോ​ള​റാ​ക്കി​ ​സ്വ​പ്ന​യും​ ​സം​ഘ​വും​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ന്റെ​ ​ഡി​പ്ലോ​മാ​റ്റി​ക് ​ചാ​ന​ലി​ലൂ​ടെ​ ​ക​ട​ത്തി​യ​ ​റി​വേ​ഴ്സ് ​ഹ​വാ​ല​ ​ഇ​ട​പാ​ടി​ലു​ൾ​പ്പെ​ട്ട​ത് ​എ​ത്ര​ ​ഉ​ന്ന​ത​നാ​യാ​ലും​ ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​അ​ന്വേ​ഷ​ണം​ ​ശ​ക്ത​മാ​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം.​ ​ഇ​തോ​ടെ​ ​വ​ൻ​ ​സ്രാ​വു​ക​ളു​ൾ​പ്പെ​ടെ​ ​ഇ​ട​പാ​ടി​ലു​ൾ​പ്പെ​ട്ട​വ​രെ​ല്ലാം​ ​കു​രു​ങ്ങു​മെ​ന്നു​റ​പ്പാ​യി.

ക​സ്റ്റം​സും​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റും​ ​സം​യു​ക്ത​മാ​യാ​വും​ ​അ​ന്വേ​ഷി​ക്കു​ക.​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​ഉ​ന്ന​ത​രും​ ​നി​ര​വ​ധി​ ​വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ​ ​പ്ര​തി​ക​ളാ​യേ​ക്കും.​ ​ഡി​പ്ലോ​മാ​റ്റി​ക് ​ചാ​ന​ലി​ലൂ​ടെ​യു​ള്ള​ ​റി​വേ​ഴ്സ് ​ഹ​വാ​ല​ ​ഉ​ന്ന​ത​ർ​ക്ക് ​കു​രു​ക്കാ​വു​മെ​ന്ന് ​കേ​ര​ള​കൗ​മു​ദി​ ​ഇ​ന്ന​ലെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.


മൂ​ന്നു​ ​വ​ർ​ഷ​മാ​യി​ ​സ്വ​പ്ന​യും​ ​സം​ഘ​വും​ ​റി​വേ​ഴ്സ് ​ഹ​വാ​ല​ ​ഇ​ട​പാ​ട് ​ന​ട​ത്തു​ന്ന​താ​യാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​പ​ണ​മി​ട​പാ​ട് ​സ്ഥാ​പ​ന​ത്തി​ലൂ​ടെ​യും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​യും​ ​കൊ​ച്ചി​യി​ലെ​യും​ ​വി​ദേ​ശ​നാ​ണ്യ​ ​വി​നി​മ​യ​ ​ഏ​ജ​ൻ​സി​ക​ളി​ലൂ​ടെ​യും​ ​ബാ​ങ്കു​ക​ൾ​ ​വ​ഴി​യു​മാ​ണ് ​അ​ന​ധി​കൃ​ത​മാ​യി​ ​ഡോ​ള​ർ​ ​ശേ​ഖ​രി​ച്ച​ത്.​ ​ക​ള്ള​പ്പ​ണം​ ​സു​ര​ക്ഷി​ത​മാ​യി​ ​യു.​എ.​ഇ​യി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​സ്വ​പ്ന​യ്ക്കും​ ​സം​ഘ​ത്തി​നും​ ​ക​മ്മി​ഷ​ൻ​ ​ല​ഭി​ച്ചി​രു​ന്നു.

ഡോ​ള​ർ​ ​ക​ട​ത്ത് ​എം.​ശി​വ​ശ​ങ്ക​റി​ന്റെ​ ​അ​റി​വോ​ടെ​യും​ ​സ​ഹാ​യ​ത്തോ​ടെ​യു​മാ​യി​രു​ന്നു.​ ​ജൂ​ണി​ൽ​ ​വ​ന്ദേ​ഭാ​ര​ത് ​വി​മാ​ന​ത്തി​ൽ​ ​അ​ഞ്ച് ​വി​ദേ​ശി​ക​ൾ​ക്ക് ​ദു​ബാ​യി​ലേ​ക്ക് ​ടി​ക്ക​റ്റെ​ടു​ക്കാ​ൻ​ ​ശി​വ​ശ​ങ്ക​ർ​ ​ഇ​ട​പെ​ട്ടി​രു​ന്നു.​ ​ഇ​വ​രു​ടെ​ ​ബാ​ഗു​ക​ളി​ലും​ ​വി​ദേ​ശ​ക​റ​ൻ​സി​ ​ക​ട​ത്തി​യെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​ഐ ടി വകുപ്പിന്റേതടക്കം വിവിധ സർക്കാർ പരിപാടികളിൽ അതിഥിതികളായെത്തിയ വിദേശികളെ ഉപയോഗിച്ചും ഡോളർ കടത്തിയെന്നാണ് വിവരം. പ​രി​പാ​ടി​ക​ളു​ടെ​ ​ഏ​കോ​പ​നം​ ​സ്വ​പ്ന​യാ​യി​രു​ന്നു.​ ​അ​തി​ഥി​ക​ൾ​ക്ക് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പ​രി​ശോ​ധ​ന​യി​ല്ലാ​ത്ത​ ​ഗ്രീ​ൻ​ചാ​ന​ൽ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.

ന​യ​ത​ന്ത്ര​ ​പാ​ഴ്സ​ലു​ക​ളി​ൽ​ ​വി​ദേ​ശ​ ​ക​റ​ൻ​സി​ ​കേ​ര​ള​ത്തി​ലെ​ത്തി​ച്ച​താ​യും​ ​ക​സ്റ്റം​സി​ന് ​വി​വ​ര​മു​ണ്ട്.​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ന്റെ​ ​ജീ​വ​കാ​രു​ണ്യ​ ​അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​ 140​കോ​ടി​ ​എ​ത്തി​ച്ചു.​ ​ഇ​തി​ൽ​ ​ഒ​രു​ ​അ​ക്കൗ​ണ്ടി​ലെ​ 58​ ​കോ​ടി​യി​ൽ​ ​നാ​ലു​ ​കോ​ടി​ ​മാ​ത്ര​മാ​ണ് ​ശേ​ഷി​ക്കു​ന്ന​ത്.

#360malayalam #360malayalamlive #latestnews

സ്വ​പ്ന​യും​ ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​യി​ലു​ള്ള​ ​ഉ​ന്ന​ത​നും​ ​ത​മ്മി​ലു​ള്ള​ ​വാ​ട്സ് ​ആ​പ് ​സ​ന്ദേ​ശ​ങ്ങ​ൾ​ ​എ​ൻ​ഫോ​ഴ്സ്മ...    Read More on: http://360malayalam.com/single-post.php?nid=2877
സ്വ​പ്ന​യും​ ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​യി​ലു​ള്ള​ ​ഉ​ന്ന​ത​നും​ ​ത​മ്മി​ലു​ള്ള​ ​വാ​ട്സ് ​ആ​പ് ​സ​ന്ദേ​ശ​ങ്ങ​ൾ​ ​എ​ൻ​ഫോ​ഴ്സ്മ...    Read More on: http://360malayalam.com/single-post.php?nid=2877
സ്വ​പ്ന​യും​ ​​ഉ​ന്ന​ത​നുമായുളള​ ​വാ​ട്സ് ​ആ​പ് ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ഇ ഡി വീണ്ടെടുത്തു സ്വ​പ്ന​യും​ ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​യി​ലു​ള്ള​ ​ഉ​ന്ന​ത​നും​ ​ത​മ്മി​ലു​ള്ള​ ​വാ​ട്സ് ​ആ​പ് ​സ​ന്ദേ​ശ​ങ്ങ​ൾ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​വീ​ണ്ടെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​സ​ന്ദേ​ശ​ങ്ങ​ളാ​ണ് ​സ്വ​പ്ന​യു​ടെ​ ​ഫോ​ണി​ൽ​ ​നി​ന്നു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്