കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് രണ്ടു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ നാല് യാത്രക്കാരിൽ നിന്ന് 810 ഗ്രാം സ്വർണവും. മൂന്ന് പേരിൽ നിന്നായി 885 ഗ്രാം സ്വർണവും പിടികൂടി. മലപ്പുറം സ്വദേശിയായ യുവതിയിൽ നിന്ന് 500 ഗ്രാം സ്വർണവും പിടിച്ചെടുത്തു. 48 മണിക്കൂറിനിടെ 9 കേസുകളിലായി ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വർണമാണ് കരിപ്പൂരിൽ പിടികൂടിയത്. ആറര ലക്ഷം രൂപ വിലവരുന്ന എട്ടര കിലോ കുങ്കുമപൂവും പിടിച്ചെടുത്തു. 


സ്വർണം മിശ്രിത രൂപത്തിലാക്കി ക്യാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചും ടേബിൾ ലാമ്പിൽ മറച്ചുവച്ചും കടത്തവെയാണ് ഇരുവരും പിടിയിലായത്. സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ സദാൻ മുഹമ്മദ്. ജഷീർ എന്നിവർ പിടിയിലായി. ജംഷീറിന്റെ ബാഗിൽ നിന്ന് 3 കിലോ കുങ്കുമപൂവും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി സിറാജ് പിടിയിലായി. മറ്റൊരു യാത്രക്കാരനിൽ നിന്ന് 5.5 കിലോ കുങ്കുമപൂവും 89 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഒരു കോടിയിലേറെ രൂപ വിലവരുന്ന 2147 ഗ്രാം സ്വർണമാണ് കണ്ണൂരിൽ പിടികൂടിയത്. 

#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോ...    Read More on: http://360malayalam.com/single-post.php?nid=2869
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോ...    Read More on: http://360malayalam.com/single-post.php?nid=2869
കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് രണ്ടു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ നാല് യാത്രക്കാരിൽ നിന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്