ബാലഭാസ്‌കറിന്റെ മരണത്തിൽ പുതിയ നീക്കവുമായി സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുതിയ നീക്കവുമായി സിബിഐ. ബാലബാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നു. മരണത്തിന് എട്ട് മാസം മുമ്പാണ് പോളിസി എടുത്തത്.

സ്വർണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണുവിന്റെ നമ്പറും, ഇമെയിൽ ഐയിയുമാണ് പോളിസിയിൽ നൽകിയിരിക്കുന്നത്. എൽഐസി മാനേജർ, ഇൻഷുറൻസ് ഡവലപ്മെന്റ്‌ ഓഫീസർ എന്നിവരെ ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം ഉണ്ടെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകമാണെന്നും, സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമൊക്കെയായിരുന്നു ആരോപണം.


ചികിത്സ നടന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂടാതെ കെഎസ്ആർടിസി ഡ്രൈവർ അജിയുടെയും മൊഴി സിബിഐ എടുത്തിട്ടുണ്ട്. അപകടസമയത്ത് ആരാണ് കാറോടിച്ചിരുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.പച്ച ഷർട്ട് ധരിച്ചിരുന്നയാളാണ് ഡ്രൈവർ സീറ്റിലുണ്ടായിരുന്നതെന്നാണ് അജി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുതിയ നീക്കവുമായി സിബിഐ. ബാലബാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ച്.......    Read More on: http://360malayalam.com/single-post.php?nid=2859
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുതിയ നീക്കവുമായി സിബിഐ. ബാലബാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ച്.......    Read More on: http://360malayalam.com/single-post.php?nid=2859
ബാലഭാസ്‌കറിന്റെ മരണത്തിൽ പുതിയ നീക്കവുമായി സിബിഐ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുതിയ നീക്കവുമായി സിബിഐ. ബാലബാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ച്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്