സ്ഥാനാര്‍ത്ഥികള്‍ സന്ദേശ പ്രചാരണത്തിന് മുന്‍കൂര്‍ അനുമതി തേടണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രചരണാര്‍ത്ഥം അവരുടെ സന്ദേശം ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയിലൂടെ നല്‍കുന്നതിന്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് അനുമതി പത്രം നേടിയിരിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സന്ദേശം/പരസ്യം നല്‍കുമ്പോള്‍ ബന്ധപ്പെട്ട ഏജന്‍സിക്ക് മുമ്പാകെ ഈ അനുമതി പത്രം ഹാജരാക്കേണ്ടതാണ് എന്നും കമ്മീഷന്‍ അറിയിച്ചു. അനുമതി പത്രം ആവശ്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, സന്ദേശത്തിന്റെ/ പരസ്യത്തിന്റെ പൂര്‍ണമായ ഉള്ളടക്കം, സന്ദേശം/പരസ്യം അടങ്ങിയ രണ്ട് സി.ഡി, സന്ദേശം/പരസ്യം നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങളും വിവര സാങ്കേതിക നിയമവും അനുശാസിക്കുന്ന പ്രകാരമാണെന്നുള്ള സത്യവാങ്മൂലം എന്നിവസഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് മുമ്പാകെ ഹാജരാക്കേണ്ടതാണ്. അപേക്ഷ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ അനമുതി ലഭ്യമാക്കും. കാക്കനാട് കളക്ട്രേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്ററില്‍ അപേക്ഷകള്‍ നല്‍കാം.

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രചരണാര്‍ത്ഥം അവരുടെ സന്ദേശം ദൃശ്യ, ...    Read More on: http://360malayalam.com/single-post.php?nid=2823
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രചരണാര്‍ത്ഥം അവരുടെ സന്ദേശം ദൃശ്യ, ...    Read More on: http://360malayalam.com/single-post.php?nid=2823
സ്ഥാനാര്‍ത്ഥികള്‍ സന്ദേശ പ്രചാരണത്തിന് മുന്‍കൂര്‍ അനുമതി തേടണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പ്രചരണാര്‍ത്ഥം അവരുടെ സന്ദേശം ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയിലൂടെ നല്‍കുന്നതിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്