സ്വർണക്കടത്തു കേസ് പുതിയ വഴിത്തിരിവുകളിലേക്ക്; കപ്പൽ മാർഗവും സ്വർണക്കടത്ത് നടന്നു? ശിവശങ്കറിനും പങ്ക്

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പൽ മാർഗവും നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടന്നതായാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.അന്ന് കാർഗോ പരിശോധിക്കാൻ കസ്റ്റംസിന്റെ തന്നെ അസസിംഗ് ഓഫീസർ നിർദേശം നൽകിയിരുന്നു. സംശയത്തെ തുടർന്നായിരുന്നു കസ്റ്റംസ് നീക്കം. എന്നാൽ പരിശോധനയില്ലാതെ കാർഗോ വിട്ടു കൊടുക്കുകയായിരുന്നു. സ്വപ്‌നയുടെ നിർദേശപ്രകാരം എം ശിവശങ്കർ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയായിരുന്നു കാർഗോ വിട്ടുകൊടുത്തത്.


അതേസമയം, എന്തടിസ്ഥാനത്തിലാണ് കാർഗോ വിട്ടു കൊടുത്തതെന്ന് വ്യക്തമാക്കാൻ കസ്റ്റംസിനോട് എൻഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വരും ദിവസങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് നീക്കം.

#360malayalam #360malayalamlive #latestnews

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പൽ മാർഗവും നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടന്നതായാണ്.....    Read More on: http://360malayalam.com/single-post.php?nid=2744
സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പൽ മാർഗവും നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടന്നതായാണ്.....    Read More on: http://360malayalam.com/single-post.php?nid=2744
സ്വർണക്കടത്തു കേസ് പുതിയ വഴിത്തിരിവുകളിലേക്ക്; കപ്പൽ മാർഗവും സ്വർണക്കടത്ത് നടന്നു? ശിവശങ്കറിനും പങ്ക് സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പൽ മാർഗവും നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടന്നതായാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്