കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്; വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: കെ എസ് എഫ് ഇ റെയ്‌ഡിൽ കടുത്ത അതൃപ്‌തി അറിയിച്ച് സി പി ഐ. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സി പി ഐ മുഖപത്രം അഭിപ്രായപ്പെട്ടു. വിശ്വാസ്യതയുളള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്‌ഡിന്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സി പി ഐ വ്യക്തമാക്കുന്നു. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്‌ഡിൽ സാമ്പത്തിക കുറ്റവാളികളോട് എന്നപോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സി പി ഐ അഭിപ്രായപ്പെടുന്നു.


റെയ്ഡിൽ സി പി എമ്മിൽ തന്നെ അതൃപ്‌തി പുകയുന്നതിനിടെയാണ് സി പി ഐയുടെ പ്രതികരണം. അതിനിടെ, റെയ്ഡ് വിവാദം സി പി എം ഇന്ന് ചർച്ച ചെയ്യും. റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പരസ്യനിലപാട് എടുത്തിരുന്നു. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

#360malayalam #360malayalamlive #latestnews

കെ എസ് എഫ് ഇ റെയ്‌ഡിൽ കടുത്ത അതൃപ്‌തി അറിയിച്ച് സി പി ഐ. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ്.......    Read More on: http://360malayalam.com/single-post.php?nid=2742
കെ എസ് എഫ് ഇ റെയ്‌ഡിൽ കടുത്ത അതൃപ്‌തി അറിയിച്ച് സി പി ഐ. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ്.......    Read More on: http://360malayalam.com/single-post.php?nid=2742
കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്; വിമര്‍ശനവുമായി സിപിഐ കെ എസ് എഫ് ഇ റെയ്‌ഡിൽ കടുത്ത അതൃപ്‌തി അറിയിച്ച് സി പി ഐ. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്