കാട്ടുപന്നിയെ വേട്ടയാടിയ നാലംഗസംഘം പിടിയിൽ

വണ്ടൂർ: കാട്ടുപന്നിയെ വേട്ടയാടിയ ഇറച്ചിയുമായി നാലംഗസംഘം പിടിയിൽ. പെരിന്തൽമണ്ണ കൊടികുത്തിമലയ്ക്ക് സമീപം സ്വകാര്യ എസ്റ്റേറ്റിൽ ജോലിചെയ്യുന്ന പാലക്കാട് നെല്ലിയാമ്പതി സ്വദേശികളായ ജി. സതീഷ്, ഗിരീഷ്, ഗുരുവായൂരപ്പൻ, സി. സഞ്ജയ് എന്നിവരെയാണ് കരുവാരക്കുണ്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശശികുമാർ അറസ്റ്റ്‌ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.


ഇവർ ജോലിചെയ്തുവരുന്ന എസ്റ്റേറ്റിൽനിന്നാണ് പ്രത്യേക പരിശീലനംനൽകിയ വേട്ടനായ്‌ക്കളെ ഉപയോഗിച്ച് കാട്ടുപന്നികളെ വേട്ടയാടിയിരുന്നത്. സംഭവസ്ഥലത്തുവെച്ച് കാട്ടുപന്നിയുടെ പകുതിയോളം ഇറച്ചിയും മറ്റു അവശിഷ്ടങ്ങളുമായി സതീഷിനെയും ഗിരീഷിനെയും പിടികൂടി. ഇവരിൽനിന്നുകിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപ്രതികളായ ഗുരുവായൂരപ്പൻ, സഞ്ജയ് എന്നിവരെ പാകംചെയ്ത ഇറച്ചിസഹിതം പാലക്കാട് നെല്ലിയാമ്പതിയിലെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. 

#360malayalam #360malayalamlive #latestnews

കാട്ടുപന്നിയെ വേട്ടയാടിയ ഇറച്ചിയുമായി നാലംഗസംഘം പിടിയിൽ. പെരിന്തൽമണ്ണ കൊടികുത്തിമലയ്ക്ക് സമീപം സ്വകാര്യ എസ്റ്റേറ്റിൽ.......    Read More on: http://360malayalam.com/single-post.php?nid=2741
കാട്ടുപന്നിയെ വേട്ടയാടിയ ഇറച്ചിയുമായി നാലംഗസംഘം പിടിയിൽ. പെരിന്തൽമണ്ണ കൊടികുത്തിമലയ്ക്ക് സമീപം സ്വകാര്യ എസ്റ്റേറ്റിൽ.......    Read More on: http://360malayalam.com/single-post.php?nid=2741
കാട്ടുപന്നിയെ വേട്ടയാടിയ നാലംഗസംഘം പിടിയിൽ കാട്ടുപന്നിയെ വേട്ടയാടിയ ഇറച്ചിയുമായി നാലംഗസംഘം പിടിയിൽ. പെരിന്തൽമണ്ണ കൊടികുത്തിമലയ്ക്ക് സമീപം സ്വകാര്യ എസ്റ്റേറ്റിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്