പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ആശുപത്രിയിൽ എത്തി ചോദ്യം ചെയ്തു

കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്തുമന്ത്രി വി കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി.വിജിലൻസ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് മൂന്നുമുതൽ നാലുവരെയുമാകും ചോദ്യം ചെയ്യൽ. ഒരുമണിക്കൂറിനുശേഷം 15 മിനിറ്റ് ഇടവേള നൽകണം. മാനസികമോ ശാരീരികമോ ആയ ഒരു ബുദ്ധിമുട്ടും അന്വേഷണസംഘത്തിൽനിന്ന് ഉണ്ടാകാൻ പാടില്ലെന്നും കോടതിയുടെ നിർദേശമുണ്ട്.


അന്വേഷണ ഉദ്യോഗസ്ഥരുടെ കൊവിഡ് പരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. വിശദമായ ചോദ്യാവലിയും വിജിലൻസ് സംഘം തയ്യാറാക്കിയിട്ടുണ്ട്.ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയശേഷമാണ് ചോദ്യം ചെയ്യലിന് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയത്.കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. 18നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

#360malayalam #360malayalamlive #latestnews

പാലാരിവട്ടം ഫ്ളൈഓവർ അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്തുമന്ത്രി വി കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘ...    Read More on: http://360malayalam.com/single-post.php?nid=2740
പാലാരിവട്ടം ഫ്ളൈഓവർ അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്തുമന്ത്രി വി കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘ...    Read More on: http://360malayalam.com/single-post.php?nid=2740
പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ആശുപത്രിയിൽ എത്തി ചോദ്യം ചെയ്തു പാലാരിവട്ടം ഫ്ളൈഓവർ അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്തുമന്ത്രി വി കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്