പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാരെ എത്തിക്കാൻ ഇനി സ്ഥാനാർത്ഥികളോ രാഷ്ട്രീയ പാർട്ടികളോ കഷ്ടപ്പെടേണ്ടതില്ല

പോളിങ് ബൂത്തുകളിലേക്കു വോട്ടർമാരെ എത്തിക്കാൻ സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടികളോ വാഹനം ഏർപ്പെടുത്താൻ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം. തിരഞ്ഞെടുപ്പു ദിവസം പാലിക്കേണ്ട മാർഗനിർദേശങ്ങളുടെ കൂട്ടത്തിലാണ് സുപ്രധാന നിർദേശമുള്ളത്. പല സ്ഥലങ്ങളിലും വോട്ടർമാരെ സ്വാധീനിക്കാൻ വാഹന സൗകര്യമേർപ്പെടുത്തുന്ന രീതിയുണ്ട്. ഇതു ചട്ടലംഘനമായി കണക്കാക്കും.


മറ്റു നിർദേശങ്ങളിങ്ങനെ;

  • പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ വരെയും നഗരസഭകളിൽ 100 മീറ്റർ അകലെ വരെയും മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കാൻ അനുവദിക്കൂ.
  • ഈ ബൂത്തുകളിൽ സ്ഥാനാർഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ വയ്ക്കാം. ബന്ധപ്പെട്ട അധികാരിയിൽ നിന്നു രേഖാമൂലം അനുമതി വാങ്ങിയ ശേഷമേ ബൂത്ത് സ്ഥാപിക്കാവൂ.
  • പോളിങ് സ്‌റ്റേഷനു സമീപം വോട്ട് അഭ്യർഥിക്കാൻ പാടില്ല.
  • പോളിങ് സ്റ്റേഷനുകളിൽ നിരീക്ഷകർ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിങ് ഓഫിസർമാർ എന്നിവരൊഴികെയുള്ളവർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.
  • രാഷ്ട്രീയ കക്ഷികൾ അവരുടെ അംഗീകൃത പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാർഡുകളും നൽകണം.
  • സമ്മതിദായകർക്കു വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിൽ ഉള്ളതാകണം. ഇതിൽ സ്ഥാനാർഥിയുടെയും കക്ഷികളുടെയും പേരോ ചിഹ്നമോ ഉണ്ടാകരുത്.
  • ബൂത്തിനു സമീപത്തു നിശ്ചിത പരിധിയിൽ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ പതിച്ച മാസ്‌ക് ഉപയോഗിക്കരുത്.
  • വോട്ടെടുപ്പിനു മുൻപ് 48 മണിക്കൂറും വോട്ടെണ്ണുന്ന ദിവസവും മദ്യവിൽപ്പന നടത്തരുത്.
  • സ്ഥാനാർഥിയുടെ ക്യാംപുകളിൽ ആഹാരം വിതരണം പാടില്ല.

#360malayalam #360malayalamlive #latestnews

പോളിങ് ബൂത്തുകളിലേക്കു വോട്ടർമാരെ എത്തിക്കാൻ സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടികളോ വാഹനം ഏർപ്പെടുത്താൻ പാടില്ലെന്നു തിരഞ്ഞെടുപ്...    Read More on: http://360malayalam.com/single-post.php?nid=2739
പോളിങ് ബൂത്തുകളിലേക്കു വോട്ടർമാരെ എത്തിക്കാൻ സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടികളോ വാഹനം ഏർപ്പെടുത്താൻ പാടില്ലെന്നു തിരഞ്ഞെടുപ്...    Read More on: http://360malayalam.com/single-post.php?nid=2739
പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാരെ എത്തിക്കാൻ ഇനി സ്ഥാനാർത്ഥികളോ രാഷ്ട്രീയ പാർട്ടികളോ കഷ്ടപ്പെടേണ്ടതില്ല പോളിങ് ബൂത്തുകളിലേക്കു വോട്ടർമാരെ എത്തിക്കാൻ സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടികളോ വാഹനം ഏർപ്പെടുത്താൻ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം. തിരഞ്ഞെടുപ്പു ദിവസം പാലിക്കേണ്ട മാർഗനിർദേശങ്ങളുടെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്