അവസാനഘട്ടത്തിലേക്ക് അടുക്കുംതോറും പ്രചാരണത്തിന്റെ മൂർച്ച കൂടുന്നു

പൊന്നാനി: വിധിയെഴുതാൻ കൃത്യം രണ്ടാഴ്ച ശേഷിക്കെ പ്രചാരണ രംഗത്ത് മൂർച്ചയേറ്റി മുന്നണികൾ. സ്ഥാനാർത്ഥികളുടെ വീടുകയറിയുള്ള പ്രചാരണം രണ്ടു ഘട്ടം പൂർത്തിയാക്കിയ ശേഷം കുടുംബയോഗങ്ങളിലും കൺവെൻഷനുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.

സ്വർണക്കള്ളക്കടത്തു മുതൽ കൺസൾട്ടൻസി കരാർ വരെ യു.ഡി.എഫും എൻ.ഡി.എയും പ്രചാരണായുധങ്ങളാക്കുമ്പോൾ പെൻഷൻ വിതരണവും വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ കുതിപ്പും എൽ.ഡി.എഫ് വോട്ടർമാർക്ക് മുന്നിൽ വയ്ക്കുന്നു.


പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും പ്രചാരണ രംഗത്തെ ചൂടുപിടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷവും മാദ്ധ്യമങ്ങളും നടത്തുന്നത് കള്ള പ്രചാരണങ്ങളാണെന്ന് സമർത്ഥിക്കാനാണ് ഇടതുമുന്നണി കുടുംബയോഗങ്ങളിലും കൺവെൻഷനുകളിലും സമയം കണ്ടെത്തുന്നത്. സംസ്ഥാന സർക്കാരിന് കീഴിലും പ്രാദേശിക ഭരണസമിതികളുടെ മേൽനോട്ടത്തിലും നടന്ന വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് വോട്ടർമാരെ അഭിമുഖീകരിക്കുന്നത്.

സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം സ്ഥാപിക്കാനാണ് യു. ഡി.എഫും ബി.ജെ.പിയും പ്രചാരണരംഗത്ത് സമയം കണ്ടെത്തുന്നത്. വിവാദങ്ങളും ആരോപണങ്ങളും എണ്ണിപ്പറഞ്ഞ് ഇടതുമുന്നണിക്കെതിരെ ശക്തമായ ആക്രമണമാണ് യു.ഡി.എഫ് പുറത്തെടുത്തിട്ടുള്ളത്.


പെൻഷൻ വിതരണത്തിലും പ്രളയഫണ്ട് വിതരണത്തിലും പ്രാദേശികമായുണ്ടായ തട്ടിപ്പുകൾ ഇടതുമുന്നണിക്കെതിരെ കടന്നാക്രമണത്തിനുള്ള വിഷയങ്ങളായാണ് യു. ഡി.എഫ് പുറത്തെടുത്തിരിക്കുന്നത്.

വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് ധാരണ പ്രചാരണ വേദികളിൽ ഇടതു മുന്നണി പ്രധാന വിഷയമായി ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിവിധയിടങ്ങളിൽ വെൽഫെയർ പാർട്ടിയുമായി എൽ.ഡി.എഫ് ഉണ്ടാക്കിയ ധാരണ വിശദീകരിച്ചാണ് യു.ഡി.എഫ് പ്രതിരോധം തീർക്കുന്നത്.


ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദവും പ്രചാരണരംഗത്ത് ഉയരുന്നുണ്ട്. വനിത മതിലിൽ പങ്കെടുത്ത ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് പ്രചാരണം. ശബരിമല വിഷയത്തിൽ ഇടതുമുന്നണി തുടക്കത്തിലെടുത്ത നിലപാടുകളും പ്രചാരണ രംഗത്ത് ചർച്ചയാണ്.

പ്രളയകാലത്തും കൊവിഡ് പ്രതിരോധത്തിലും സ്വീകരിച്ച ഇടപെടലുകൾ മുന്നിൽ വച്ചാണ് ഇടതുമുന്നണിയുടെ വോട്ടുപിടുത്തം. പ്രളയകാലത്ത് കേരളത്തിനുള്ള സഹായങ്ങൾ മുടക്കിയതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചാരണങ്ങൾ നടത്തിയതും യു.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ ഇടതുമുന്നണി പ്രചാരണ വിഷയമാക്കുന്നു. 



റിപ്പോർട്ടർ: കെവി നദീര്‍ 

#360malayalam #360malayalamlive #latestnews

വിധിയെഴുതാൻ കൃത്യം രണ്ടാഴ്ച ശേഷിക്കെ പ്രചാരണ രംഗത്ത് മൂർച്ചയേറ്റി മുന്നണികൾ. സ്ഥാനാർത്ഥികളുടെ വീടുകയറിയുള്ള പ്രചാരണം രണ്ടു ഘട...    Read More on: http://360malayalam.com/single-post.php?nid=2738
വിധിയെഴുതാൻ കൃത്യം രണ്ടാഴ്ച ശേഷിക്കെ പ്രചാരണ രംഗത്ത് മൂർച്ചയേറ്റി മുന്നണികൾ. സ്ഥാനാർത്ഥികളുടെ വീടുകയറിയുള്ള പ്രചാരണം രണ്ടു ഘട...    Read More on: http://360malayalam.com/single-post.php?nid=2738
അവസാനഘട്ടത്തിലേക്ക് അടുക്കുംതോറും പ്രചാരണത്തിന്റെ മൂർച്ച കൂടുന്നു വിധിയെഴുതാൻ കൃത്യം രണ്ടാഴ്ച ശേഷിക്കെ പ്രചാരണ രംഗത്ത് മൂർച്ചയേറ്റി മുന്നണികൾ. സ്ഥാനാർത്ഥികളുടെ വീടുകയറിയുള്ള പ്രചാരണം രണ്ടു ഘട്ടം പൂർത്തിയാക്കിയ ശേഷം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്