റെയിൽവേ സ്റ്റേഷനുകളിൽ ചായ ഇനിമുതൽ മൺപാത്രത്തിൽ - പിയൂഷ് ഗോയല്‍

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിമുതല്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചതാണ് ഇക്കാര്യം. ഭാവിയില്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ചായ വില്‍ക്കുന്നത് മണ്‍പാത്രങ്ങളില്‍ മാത്രമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ഏകദേശം നാനൂറോളം റെയില്‍വേ സ്‌റ്റേഷനുകളില്‍ മണ്‍പാത്രത്തിലാണ് ചായ നല്‍കുന്നത്.


പ്ലാസ്റ്റിക് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള റെയില്‍വേയുടെ പങ്കാണിത്.' മന്ത്രി പറഞ്ഞു.മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നും ലക്ഷക്കണക്കിന് പേര്‍ക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

#360malayalam #360malayalamlive #latestnews

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിമുതല്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ. റെയില്‍വേ മന്ത്രി പിയൂഷ...    Read More on: http://360malayalam.com/single-post.php?nid=2733
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിമുതല്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ. റെയില്‍വേ മന്ത്രി പിയൂഷ...    Read More on: http://360malayalam.com/single-post.php?nid=2733
റെയിൽവേ സ്റ്റേഷനുകളിൽ ചായ ഇനിമുതൽ മൺപാത്രത്തിൽ - പിയൂഷ് ഗോയല്‍ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനിമുതല്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചതാണ് ഇക്കാര്യം. ഭാവിയില്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്