യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുളന്തുരുത്തി: എറണാകുളം ആമ്പല്ലൂരിൽ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് യുവതി അശോകിന്റെ വീട്ടിലെത്തിയത്. തുടർന്ന് ഒന്നാം നിലയിലെ അശോകിന്റെ മുറിയിലേക്ക് പോയ സൂര്യ അവിടെ ഇരുന്നു. ആമ്പല്ലൂർ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യെയാണ് സുഹൃത്തായ അശോകിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ സൂര്യ മുറിയിൽ കയറി വാതിലടച്ച് തൂങ്ങിമരിച്ചെന്നാണ് അശോകിന്റെയും വീട്ടുകാരുടെയും മൊഴി.


അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിങ് തൊഴിലാളികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. സൂര്യയുമായി സംസാരിച്ച ശേഷം വീട്ടിലുള്ളവർ പുറത്തു പോയ സമയത്ത് സൂര്യ മുറിയുടെ വാതിലടച്ച് ഫാനിൽ ഷാൾ കെട്ടി തൂങ്ങി മരിച്ചെന്നാണ് വീട്ടുകാരുടെ മൊഴി. വാതിൽ തുറന്ന് യുവതിയെ നിലത്തിറക്കിയെങ്കിലും മരണം സംഭവിച്ചതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. വിവരമറിഞ്ഞ് മറ്റുള്ളവർ എത്തിയപ്പോൾ കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഫാനിൽ ഷാളുമുണ്ടായിരുന്നു.  മുളന്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഡിസംബർ 15-ന് മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹവും നിശ്ചയിച്ചിരുന്നു. നേരത്തെ പി.എസ്.സി. പരിശീലന കേന്ദ്രത്തിൽ അശോകും സൂര്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. നാല് വർഷം മുമ്പ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതായാണ് അശോകിന്റെ മൊഴി. 

#360malayalam #360malayalamlive #latestnews

എറണാകുളം ആമ്പല്ലൂരിൽ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് യുവതി അശോകിന്റെ വീട്ടിലെത...    Read More on: http://360malayalam.com/single-post.php?nid=2714
എറണാകുളം ആമ്പല്ലൂരിൽ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് യുവതി അശോകിന്റെ വീട്ടിലെത...    Read More on: http://360malayalam.com/single-post.php?nid=2714
യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി എറണാകുളം ആമ്പല്ലൂരിൽ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് യുവതി അശോകിന്റെ വീട്ടിലെത്തിയത്. അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്