യു.ഡി. എഫ് സംവിധാനം തകർന്ന് മാറഞ്ചേരിയിലെ പതിനഞ്ചാം വാർഡ്

മാറഞ്ചേരി പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും ഇപ്രാവശ്യം ഏറെ സങ്കീർണ്ണമായിരുന്നു ഇന്നോളം കണ്ടിട്ടില്ലാത്ത റിബൽ ശല്യങ്ങളും മുന്നണിയിലെ അനൈക്യവും ഗ്രൂപ്പ് വഴക്കുകളും  വാർഡ് വിഭജന സമയത്തും സ്ഥാനാർത്ഥി നിർണ്ണയ സമയത്തും മറനീക്കി പുറത്ത് വന്നിരുന്നു. പ്രവർത്തകരുടെ വികാരങ്ങളും വാർഡിലെ വിജയ സാധ്യതകളും പരിഗണിച്ചില്ല എന്ന പരാതിയാണ്  വാർഡിലുടനീളമുള്ളത്. 

പതിനഞ്ചാം വാർഡ് കോൺഗ്രസ്സിന് ലഭിക്കുമെന്നുള്ള നേതൃത്വത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തിയെന്നും അവസാന നിമിഷം വാർഡ് ലീഗിന് വിട്ടു കൊടുത്തു


എന്നുമാണ് വർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ പരാതി . ഇതു മൂലം നിരാശരായ പ്രവർത്തകർ ആർക്കുവേണ്ടിയും പ്രവർത്തനത്തിന് ഇറങ്ങാതെ മാറി നിൽക്കുകയാണ്. ഇങ്ങനെ മാറി നിൽക്കുന്നവരിൽ മണ്ഡലം കോൺഗ്രസ്സ് നേതാക്കളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ  ബിജെപി അട്ടിമറി ജയം നേടിയ വാർഡാണ് പതിനഞ്ച് .


ബിജെപിയെയും എൽഡിഎഫിനേയും  പരാജയപ്പെടുത്താൻ കഴിയുന്ന ശക്തയായ ഒരു സ്ഥാനാർത്ഥി ഉണ്ടായിട്ടും വാർഡ് മുസ്ലിം ലീഗിന് വിട്ടു നൽകിയതും  ലീഗിന് കാര്യമായ സ്വാധീനമില്ലത്ത വാർഡിൽ അവിടെ നിന്നും ഒരു സ്ഥാനാർത്ഥിയെ പോലും കണ്ടെത്താൻ കഴിയാതെ നോമിനേഷന്റെ അവസാന നിമിഷം കോൺഗ്രസ്സ് കുടുംബത്തിലുള്ള ഒരു പ്രവർത്തകക്ക് ലീഗ് മെമ്പർഷിപ്പ് നൽകി സ്ഥാനാർത്ഥിയാക്കിയതും പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്..


കോൺഗ്രസ്സ് പ്രവർത്തകർ മാറി നിന്നാൽ ഫലത്തിൽ പതിനഞ്ചാം വാർഡിൽ യുഡിഎഫ് രംഗത്തില്ലാത്ത അവസ്ഥ പോലും ഉണ്ടായേക്കാം , ഇത് തിരിച്ചറിഞ്ഞ് ലീഗ് നേതൃത്വം  കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയോട് പരാതി അറിയിച്ചിട്ടുണ്ട്. എൽഡിഎഫിൽ നിന്നും കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് മെമ്പർ സിപിഐയിലെ സെമീറ ഇളയേടത്താണ്  സ്ഥാനാർത്ഥി, മുസ്ലിം ലീഗിന്റെ ഷഹന ഫൈസലും ബിജെപി സ്ഥാനാർത്ഥി അരിയല്ലി സജിനിയും മാറ്റുരക്കുന്നു.


പൊളിറ്റിക്കൽ ഡെസ്ക്ക് 360

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും ഇപ്രാവശ്യം ഏറെ സങ്കീർണ്ണമായിരുന്നു ഇന്നോളം കണ്ടിട്ടില്...    Read More on: http://360malayalam.com/single-post.php?nid=2696
മാറഞ്ചേരി പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും ഇപ്രാവശ്യം ഏറെ സങ്കീർണ്ണമായിരുന്നു ഇന്നോളം കണ്ടിട്ടില്...    Read More on: http://360malayalam.com/single-post.php?nid=2696
യു.ഡി. എഫ് സംവിധാനം തകർന്ന് മാറഞ്ചേരിയിലെ പതിനഞ്ചാം വാർഡ് മാറഞ്ചേരി പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും ഇപ്രാവശ്യം ഏറെ സങ്കീർണ്ണമായിരുന്നു ഇന്നോളം കണ്ടിട്ടില്ലാത്ത റിബൽ ശല്യങ്ങളും മുന്നണിയിലെ അനൈക്യവും ഗ്രൂപ്പ് വഴക്കുകളും വാർഡ് വിഭജന സമയത്തും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്