എയർ ഇന്ത്യ വാങ്ങാൻ ഒരുങ്ങി രത്തൻ ടാറ്റ

മുംബൈ: കടക്കെണിയിലായ എയർ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ ടാറ്റ ഗ്രൂപ്പ്​. ഇതിനായി വിസ്​താരയിലെ മറ്റൊരു പ്രമുഖ ഓഹരി പങ്കാളികളായ സിംഗപ്പൂർ എയർലൈൻസുമായി ടാറ്റ ചർച്ചകൾ തുടങ്ങി.എയർ ഇന്ത്യയെ ഏറ്റെടുത്താൽ എല്ലാ എയർലൈൻ വ്യവസായവും ഒറ്റ കുടക്കീഴിലാക്കാണ്​ ടാറ്റയുടെ നീക്കം.

ടാറ്റക്ക്​ ഓഹരി പങ്കാളിത്തമുള്ള വിസ്​താരയായിരിക്കും എയർ ഇന്ത്യയെ വാങ്ങുക. 


സിംഗപ്പൂർ എയർലൈൻസിൽ നിന്ന്​ ഇടപാടിന്​ അനുമതി ലഭിച്ചില്ലെങ്കിൽ ടാറ്റ ഒറ്റക്ക്​ ലേലത്തിൽ പ​ങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്​. എയർ ഇന്ത്യയെ വാങ്ങുന്നതിന്​ വിസ്​താരയുടെ മറ്റ്​ ഓഹരി ഉടമകളും സമ്മതിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ ടാറ്റ ഗ്രൂപ്പിൻെറ ഡയറക്​ടർമാരിലൊരാൾ ഇക്കണോമിക്​സ്​ ടൈംസിനോട്​ പ്രതികരിച്ചു. എയർലൈൻ ബിസിനസ്​ ഒന്നിപ്പിക്കുമെന്ന്​ ഞങ്ങളുടെ ചെയർമാൻ പറഞ്ഞിട്ടുണ്ട്​. വ്യോമയാനരംഗത്ത്​ ടാറ്റക്ക്​ വ്യത്യസ്​ത എയർലൈനുകൾ ആവശ്യമില്ല.

#360malayalam #360malayalamlive #latestnews

കടക്കെണിയിലായ എയർ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ ടാറ്റ ഗ്രൂപ്പ്​. ഇതിനായി വിസ്​താരയിലെ മറ്റൊരു പ്രമുഖ ഓഹര...    Read More on: http://360malayalam.com/single-post.php?nid=2678
കടക്കെണിയിലായ എയർ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ ടാറ്റ ഗ്രൂപ്പ്​. ഇതിനായി വിസ്​താരയിലെ മറ്റൊരു പ്രമുഖ ഓഹര...    Read More on: http://360malayalam.com/single-post.php?nid=2678
എയർ ഇന്ത്യ വാങ്ങാൻ ഒരുങ്ങി രത്തൻ ടാറ്റ കടക്കെണിയിലായ എയർ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ ടാറ്റ ഗ്രൂപ്പ്​. ഇതിനായി വിസ്​താരയിലെ മറ്റൊരു പ്രമുഖ ഓഹരി പങ്കാളികളായ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്